Sorry, you need to enable JavaScript to visit this website.

സ്വാതന്ത്ര്യ സമരസേനാനിയും ഭഗത് സിങ്ങിന്റെ അധ്യാപകനുമായ പണ്ഡിറ്റ്‌ സുധാകര്‍ ചതുര്‍വേദി (123) അന്തരിച്ചു

ബംഗളുരു- സ്വതന്ത്ര സമരസേനാനിയും പ്രശസ്ത വേദപണ്ഠിതനുമായ സുധാകര്‍ ചതുര്‍വേദി (123) അന്തരിച്ചു. ജയനഗറില്‍ പേരക്കുട്ടികള്‍ക്കൊപ്പമായിരുന്നു താമസിച്ചുവന്നിരുന്നത്.ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. 
 ലക്ഷ്മമ്മ, കൃഷ്ണറാവു ദമ്പതികള്‍ക്ക് ജനിച്ച ചതുര്‍വേദി തുമകുരു ജില്ലയിലെ ക്യാതാസന്ദ്ര സ്വദേശിയാണ്. അദ്ദേഹത്തിന്റെ ജനനത്തീയതി സ്വതന്ത്രമായി പരിശോധിക്കാന്‍ കഴിഞ്ഞില്ലെങ്കിലും 1897 ഏപ്രില്‍ 20 നാണ് അദ്ദേഹം ജനിച്ചതെന്ന് പറയപ്പെടുന്നു.

മുന്‍ മൈസൂരു സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനായി പിതാവ് ജോലി ചെയ്തിരുന്നതിനാല്‍ ചതുര്‍വേദി ബെംഗളൂരുവിലാണ് വളര്‍ന്നത്. പിതാവ് 1915 ല്‍ ഹരിദ്വാറിലെ കങ്കടി ഗുരുകുലിലേക്ക് അയച്ചിരുന്നു, അവിടെ അദ്ദേഹം വേദങ്ങള്‍ പഠിച്ചു. നാല് വേദങ്ങളില്‍ പ്രാവീണ്യം നേടിയ അദ്ദേഹം 'ചതുര്‍വേദി' എന്ന പദവി നേടി. അക്കാലത്ത് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയേയും അദ്ദേഹം കണ്ടുമുട്ടി. ഇത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ സജീവ പങ്കുവഹിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. സോഷ്യലിസ്റ്റ് വിപ്ലവകാരിയായ ഭഗത് സിംഗ് ലാഹോറിലെ ചതുര്‍വേദിയുടെ വിദ്യാര്‍ത്ഥിയായിരുന്നുവെന്ന് പറയപ്പെടുന്നു

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ ദൃക്സാക്ഷി ചതുര്‍വേദി ജാലിയന്‍വാലാബാഗില്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ആയിരക്കണക്കിന് ക്വിറ്റ് ഇന്ത്യ പ്രസ്ഥാന പ്രവര്‍ത്തകരുടെ അന്ത്യകര്‍മങ്ങള്‍ നടത്തിയിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ബ്രിട്ടീഷുകാര്‍ പുണെയിലെ യരവാഡ ജയിലില്‍ 12 വര്‍ഷം തടവിലാക്കപ്പെട്ടു.സംസ്‌കൃതം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ 50 ലധികം പുസ്തകങ്ങള്‍ രചിച്ച അദ്ദേഹം 20 വാല്യങ്ങളായി വേദങ്ങളെ വ്യാഖ്യാനിച്ചിട്ടുണ്ട്. ആര്യ സമാജവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ചതുര്‍വേദി എന്ന ബാച്ചിലര്‍ ഒരു ദലിത് ആണ്‍കുട്ടിയെ ദത്തെടുക്കുകയും അദ്ദേഹത്തിന് ആര്യമിത്ര എന്ന് പേരിടുകയും ചെയ്തിരുന്നു. ചാമരാജ്പേട്ടിലെ ശ്മശാനത്തിലാണ് അദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍ നടന്നത്.

പണ്ഡിറ്റ് സുധാകര്‍ ചതുര്‍വേദിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അനുശോചിച്ചു. മഹാത്മാഗാന്ധിയുടെ അടുത്ത അനുയായിയായ ചതുര്‍വേദി ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ ദൃക്‌സാക്ഷിയായിരുന്നു. സ്വാതന്ത്ര്യസമരത്തിനുപുറമെ അദ്ദേഹം വേദങ്ങളുടെ മികച്ച പണ്ഡിതനായിരുന്നു, ''മുഖ്യമന്ത്രി പറഞ്ഞു.

Latest News