Sorry, you need to enable JavaScript to visit this website.

ക്ലാരെ വീട്ടു ജോലി ചെയ്യുന്നത് പൂര്‍ണ നഗ്‌നയായി 

പാരീസ്-വീടുകള്‍ വൃത്തിയാക്കി നല്‍കുന്നതിന് മണിക്കൂറില്‍ 95 ഡോളര്‍. വീട് വൃത്തിയാക്കി നല്‍കുന്നതിന് ഇത്രയും തുകയോ? അതിനു വളരെ വിചിത്രമായ ഒരു കാരണമുണ്ട്. പൂര്‍ണ നഗ്‌നയായാണ് ഇവര്‍ വീട് വൃത്തിയാക്കുന്നത്. ഇവരുടെ അസാധാരണമായ ഈ ബിസിനസ് ആശയം സോഷ്യല്‍ മീഡിയയില്‍ പലരുടെയും കണ്ണ് തള്ളിച്ചിരിക്കുകയാണ്. 35കാരിയായ ക്ലാരെയ്ക്ക് വളരെ വ്യക്തമായി അവര്‍ ചെയ്യുന്നത് എന്താണെന്ന് ധാരണയുണ്ട് എന്നതാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. എല്ലാവരും ചെയ്യുന്നത് പോലെ തന്നെയാണ് താനും വീടുകള്‍ വൃത്തിയാക്കുന്നതെന്ന് പറയുന്ന ക്ലാരെ താനത് നഗ്‌നയായി ചെയ്യുന്നുവെന്നത് മാത്രമാണ് വ്യത്യാസമെന്നും പറയുന്നു. ''ആരും തന്നെ സ്പര്‍ശിക്കില്ല, ചിത്രങ്ങള്‍ പകര്‍ത്തുകയോ മറ്റും ചെയ്യില്ല. വീടിനുള്ളില്‍ പോകുന്നു തന്റെ ജോലി പൂര്‍ത്തിയാക്കി മടങ്ങുന്നു. അത്ര മാത്രം.'' ക്ലാരെ പറയുന്നു. 
ഒരു ഹോട്ടല്‍ ക്ലീനറായി ജോലി ചെയ്താണ് ക്ലാരെയുടെ തുടക്കം. പിന്നീട് ആ ജോലി ഉപേക്ഷിക്കുകയും 'പുതിയ' ജോലി തിരഞ്ഞെടുക്കുകയുമായിരുന്നു. 
'ഫാന്റസി ക്ലീന്‍' എന്ന പേരില്‍ ഒരു സ്ഥാപനം ക്ലാരെ ആരംഭിച്ചിട്ടുണ്ട്. ചില വീടുകളില്‍ പൂര്‍ണ നഗ്‌നയായാണ് ക്ലാരെ ജോലി ചെയ്യാറുള്ളത്. മറ്റ് ചിലയിടത്ത് അടിവസ്ത്രം ധരിക്കാറുണ്ട്. പൂര്‍ണ നഗ്‌നയായി ജോലി ചെയ്യാനായി മണിക്കൂറിന് 95 ഡോളറും, ടോപ്‌ലെസ് ക്ലീനിംഗിന് 85 ഡോളറും, അടിവസ്ത്രം അണിഞ്ഞുള്ള ജോലിയ്ക്ക് 75 ഡോളറു മാണ് ക്ലാരെ ഈടാക്കുന്നത്. 
ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം ഫ്രഞ്ച് വീട്ടുജോലിക്കാരിയായി വേഷമിടാനും ക്ലാരെയ്ക്ക് മടിയില്ല. ക്ലാരെയുടെ ഈ ജോലിയ്ക്ക് പൂര്‍ണ പിന്തുണയാണ് ഭര്‍ത്താവ് റോബ് നല്‍കുന്നത്. തന്നെ സമീപിക്കുന്ന ഓരോ ഉപഭോക്താവിന്റെയും പശ്ചാത്തലം പരിശോധിച്ച ശേഷമാകും ക്ലാരെ ഓര്‍ഡര്‍ ഏറ്റെടുക്കുക. ബിസിനസ് ആശയത്തെ ഫേസ്ബുക്കില്‍ പങ്കുവച്ച ക്ലാരെയ്ക്ക് മിശ്രിത പ്രതികരണങ്ങളാണ് ലഭിച്ചത്. ചിലര്‍, ക്ലാരെയ്ക്ക് ഭ്രാന്താണെന്ന് പറയുമ്പോള്‍ മറ്റു ചിലര്‍ അവരുടെ സംരംഭത്തെ അഭിനന്ദിക്കുകയാണ് ചെയ്യുന്നത്. 

Latest News