Sorry, you need to enable JavaScript to visit this website.

ബംഗളൂരുവിന് ഇനി മൂന്ന് 'ഫൈനല്‍'

ബംഗളൂരു - ഐ.എസ്.എല്‍ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സിയെ കാത്തിരിക്കുന്നത് അടുത്ത രണ്ടാഴ്ച മൂന്ന് 'ഫൈനലുകള്‍'. ഏഷ്യയിലെ രണ്ടാം നിര ക്ലബ് ടൂര്‍ണമെന്റായ എ.എഫ്.സി കപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടാനുള്ള നിര്‍ണായക പോരാട്ടത്തില്‍ ബംഗളൂരു എഫ്.സി ബുധനാഴ്ച മാലദ്വീപിലെ മാസിയ എഫ്.സിയെ നേരിടും. മാലദ്വീപിലെ ആദ്യ പാദം ഐ.എസ്.എല്‍ ചാമ്പ്യന്മാര്‍ 1-2 ന് തോറ്റിരുന്നു. 
മാസിയക്കെതിരായ കളിക്കു പുറമെ ഐ.എസ്.എല്ലില്‍ സെമി ഫൈനലും ഫൈനലുമാണ് കോച്ച് ഉദ്ദേശിച്ചത്. ഐ.എസ്.എല്ലില്‍ എ.ടി.കെയെ സെമി ഫൈനലില്‍ നേരിടാനിരിക്കുകയാണ് ബംഗളൂരു. ഫൈനല്‍ ഗോവയില്‍ മാര്‍ച്ച് 14 നാണ്. 

Latest News