Sorry, you need to enable JavaScript to visit this website.

ഐ.എസ്.എല്‍ സെമി ലൈനപ്പായി

ഗുവാഹതി - പത്തു പേരുമായി കളിച്ച് ചെന്നൈയന്‍ എഫ്.സി 2-2 ന് നോര്‍ത്ഈസ്റ്റ് യുനൈറ്റഡിനോട് സമനില നേടുന്നതു കണ്ട് ഐ.എസ്.എല്ലിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് തിരിശ്ശീല വീണു. മത്സരത്തിലെ അവസാന കിക്കിലാണ് ചെന്നൈയന്‍ സമനില ഗോളടിച്ചത്. വിജയമകന്നതോടെ ചെന്നൈയന്‍ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തു നിന്ന് കരകയറിയില്ല. ഇതോടെ സെമി ഫൈനല്‍ ചിത്രം തെളിഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരായ ഗോവ എഫ്.സിയുമായി അവര്‍ ആദ്യ സെമി ഫൈനല്‍ കളിക്കും. എ.ടി.കെയും നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സിയും തമ്മിലാണ് രണ്ടാം സെമി. 29 നാണ് സെമി ഫൈനല്‍ ആദ്യ പാദം. 

 
ഐ.എസ്.എല്‍
കളി, ജയം, ഡ്രോ, തോല്‍വി, പോയന്റ് എന്ന ക്രമത്തില്‍

ഗോവ    18    12    3    3    39
എ.ടി.കെ    18    10    4    4    34
ബംഗളൂരു    18    8    6    4    30
ചെന്നൈയന്‍    18    8    5    5    29
മുംബൈ    18    7    5    6    26
ഒഡിഷ    18    7    4    7    25
ബ്ലാസ്‌റ്റേഴ്‌സ്    18    4    7    7    19
ജാംഷഡ്പൂര്‍    18    4    6    8    18
നോര്‍ത്ഈസ്റ്റ്    18    2    8    8    14
ഹൈദരാബാദ്    18    2    4    12    10

 

Latest News