Sorry, you need to enable JavaScript to visit this website.

കൊറോണ; ചൈനയില്‍ മരണം 2663,  പുതുതായി 508 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

ബെയ്ജിങ്- കൊറോണ വൈറസ് ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതുതായി 508 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍. ഇതോടെ രാജ്യത്തുടനീളം കൊറോണ ബാധിതരുടെ എണ്ണം 77,658 ആയി ഉയര്‍ന്നു.
2663 പേര്‍ ഇതുവരെ കൊറോണ ബാധയില്‍ മരണപ്പെട്ടതായാണ് കണക്ക്. ഇന്ന് മാത്രം 71 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ മാത്രം പുതുതായി 56 മരണം റിപ്പോര്‍ട്ട് ചെയ്തു. വൈറസ് ബാധയെത്തുടര്‍ന്ന് മാര്‍ച്ചില്‍ ചൈനയില്‍ നടക്കേണ്ട പാര്‍ലമെന്റിന്റെ വാര്‍ഷികസമ്മേളനവും നീട്ടിവെച്ചിട്ടുണ്ട്.
ദക്ഷിണകൊറിയയില്‍ രോഗബാധിതരുടെ എണ്ണം 893 ആയി.പുതുതായി 60 പേര്‍ക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നിട്ടുണ്ട്. ഇതേത്തുടര്‍ന്നു ഉത്തര ഇറ്റലിയില്‍ കനത്ത നിയന്ത്രണമാണ് പ്രഖ്യാപിച്ചിരിക്കുകയാണ്. അഫ്ഗാനിസ്ഥാന്‍, ഇറാക്ക്, കുവൈറ്റ്, ബെഹറിന്‍ എന്നിവിടങ്ങളിലും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചു.ഇറാനില്‍ ഇതുവരെ 12 പേരാണ് കൊറോണ മൂലം മരണപ്പെട്ടത്. നിരവധി പേര്‍ ഇപ്പോഴും ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്.

Latest News