Sorry, you need to enable JavaScript to visit this website.

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം പാക് പത്രങ്ങള്‍ക്ക് ആഘോഷമായി 

ഇസ്‌ലാമാബാദ്- ഇന്ത്യയില്‍ എത്തിച്ചേര്‍ന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അരികിലിരുത്തി പാകിസ്ഥാനുമായുള്ള മികച്ച ബന്ധത്തെക്കുറിച്ച് സംസാരിച്ചത് പ്രധാന വാര്‍ത്തയാക്കി, പാകിസ്ഥാനി മാധ്യമങ്ങള്‍. 'ഇന്ത്യയില്‍ പാകിസ്ഥാനെ പ്രശംസിച്ച് ട്രംപ്', എന്നാണ് പാകിസ്ഥാനിലെ മുന്‍നിര ഇംഗ്ലീഷ് ദിനപത്രം ഡോണ്‍ മുന്‍പേജില്‍ നല്‍കിയ തലക്കെട്ട്. തിങ്കളാഴ്ച ഇന്ത്യയിലെത്തിയ ട്രംപിന് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. രാജ്യത്തെ മതേതര പാരമ്പര്യത്തെ പുകഴ്ത്തി, റിപ്പോര്‍ട്ട് വിശദീകരിച്ചു. 'ഞങ്ങള്‍ക്ക് പാകിസ്ഥാനുമായി വളരെ നല്ല ബന്ധമാണ്. ഈ ശ്രമങ്ങളുടെ ഭാഗമായി പാകിസ്ഥാനില്‍ വലിയ പുരോഗതിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്', ട്രംപ് പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്ഥാനിലെ പ്രധാന ഇംഗ്ലീഷ് വാര്‍ത്താ വെബ്‌സൈറ്റുകളും 'യുഎസിന് പാകിസ്ഥാനുമായി മികച്ച ബന്ധമുണ്ട്' എന്ന വാര്‍ത്തയ്ക്കാണ് പ്രാധാന്യം നല്‍കിയത്. യുഎസ് പ്രസിഡന്റിന്റെ ഈ പ്രഖ്യാപനം ലോകത്തിലെ ഏറ്റവും വലിയ മൊട്ടേറാ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ഒരു ലക്ഷത്തോളം ജനങ്ങള്‍ക്ക് ഞെട്ടല്‍ ഉളവാക്കിയെന്നാണ് ന്യൂസ് ഇന്റര്‍നാഷണല്‍ അവകാശപ്പെട്ടത്.തിങ്കളാഴ്ച നടന്ന നമസ്‌തേ ട്രംപ് പരിപാടിയില്‍ അമേരിക്കയും, ഇന്ത്യയും ഇസ്ലാമിക തീവ്രവാദത്തിന്റെ മുറിവേറ്റവരാണെന്ന് വ്യക്തമാക്കിയ ട്രംപ് ഇത്തരം ഭീഷണികള്‍ക്കെതിരെ സ്വന്തം പൗരന്‍മാരെ സംരക്ഷിക്കാന്‍ ഒരുമിച്ച് നില്‍ക്കുമെന്നും പറഞ്ഞിരുന്നു. പക്ഷെ ഇതൊന്നും പാക് മാധ്യമങ്ങള്‍ അറിഞ്ഞില്ലെന്ന് മാത്രം. 


 

Latest News