Sorry, you need to enable JavaScript to visit this website.

സൗദി വ്യവസായികളുമായി ഇന്ത്യൻ മന്ത്രിയുടെ കൂടിക്കാഴ്ച

റിയാദ് - റിയാദിൽ ഇന്നലെ സമാപിച്ച ദ്വിദിന ജി-20 ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും യോഗത്തിൽ പങ്കെടുക്കുന്നതിന് എത്തിയ ഇന്ത്യൻ ധനമന്ത്രി നിർമല സീതാരാമൻ സൗദി വ്യവസായികളുമായി കൂടിക്കാഴ്ച നടത്തി. 
റിയാദ് ഇന്ത്യൻ എംബസിയുമായി ഏകോപനം നടത്തി സൗദി-ഇന്ത്യ ബിസിനസ് കൗൺസിലാണ് സൗദി വ്യവസായികളുടെയും ഇന്ത്യൻ ധനമന്ത്രിയുടെയും കൂടിക്കാഴ്ച സംഘടിപ്പിച്ചത്. 
സൗദിയും ഇന്ത്യയും വിസകൾ എളുപ്പമാക്കിയത് രണ്ടു രാജ്യങ്ങളിലും വിനോദ സഞ്ചാര വ്യവസായ മേഖലയുടെ വളർച്ചക്ക് സഹായകമായതായി സൗദി-ഇന്ത്യ ബിസിനസ് കൗൺസിൽ പ്രസിഡന്റ് എൻജിനീയർ കാമിൽ അൽമുനജ്ജിദ് പറഞ്ഞു. സൗദിയിലും ഇന്ത്യയിലുമുള്ള നിക്ഷേപാവസരങ്ങൾ അന്വേഷിക്കുന്നതിന് വ്യവസായികൾക്ക് ഇത് വലിയ പ്രേരകമായി.

സൗദിയിൽ നടപ്പാക്കിയ വലിയ പരിഷ്‌കരണങ്ങൾ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും മികച്ച രാജ്യമാക്കി സൗദിയെ മാറ്റി. ഇന്ത്യയിൽ നിക്ഷേപങ്ങൾ നടത്തുന്നതിന് സൗദി വ്യവസായികൾക്ക് കൂടുതൽ ഇളവുകളും പ്രചോദനങ്ങളും നൽകേണ്ടതും സൗദി ഉൽപന്നങ്ങൾ ഇന്ത്യയിൽ നേരിടുന്ന പ്രതിബന്ധങ്ങൾ ഇല്ലാതാക്കേണ്ടതും അനിവാര്യമാണ്. സർവ മേഖലകളിലും ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കുന്നതിന് സൗദി ഗവൺമെന്റ് വലിയ ചുവടുവെപ്പുകളാണ് നടത്തുന്നത്. മന്ത്രിമാരെ ഉൾപ്പെടുത്തിയുള്ള സൗദി-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ രൂപീകരണമാണ് ഇതിൽ ഒടുവിലത്തേതെന്നും എൻജിനീയർ കാമിൽ അൽമുനജ്ജിദ് പറഞ്ഞു. 

 

Latest News