Sorry, you need to enable JavaScript to visit this website.

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അഞ്ച് മണിക്കൂര്‍ ജോലിക്ക് ഒരു മണിക്കൂര്‍ വിശ്രമം

കുവൈത്ത് സിറ്റി- പുതുക്കിയ ഗാര്‍ഹിക തൊഴിലാളി നിയമത്തിലെ വ്യവസ്ഥകള്‍ ഉടന്‍ പ്രാബല്യത്തിലാകും. ഇതനുസരിച്ച് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അഞ്ച് മണിക്കൂര്‍ ജോലിക്ക് ഒരുമണിക്കൂര്‍ വിശ്രമം അനുവദിക്കണം. ദിവസം 12 മണിക്കൂറില്‍ അധികം ജോലി ചെയ്യിക്കരുത്. രാത്രി തുടര്‍ച്ചയായി എട്ട് മണിക്കൂര്‍ വിശ്രമം നല്‍കണം.  ഗാര്‍ഹിക തൊഴിലാളിയുടെ ശമ്പളം മാസം അടുത്തമാസം തുടങ്ങുന്നതിന് മുന്‍പായി നല്‍കണം. കരാറില്‍ നിശ്ചയിച്ച തുക കുറയ്ക്കാന്‍ പാടില്ല. പ്രതിവാര അവധി ഉറപ്പാക്കണം. പ്രതിവര്‍ഷം ശമ്പളത്തോട് കൂടിയ അവധിയും നല്‍കണം. പിരിഞ്ഞ് പോകുമ്പോള്‍ ജോലി ചെയ്ത കാലം ഒരു വര്‍ഷത്തിന് ഒരു മാസത്തെ ശമ്പളം എന്നതോതില്‍ ആനുകൂല്യം നല്‍കണം. തൊഴിലാളിയുടെ വ്യക്തിഗത രേഖകള്‍ തൊഴിലുടമ സൂക്ഷിക്കേണ്ടതില്ല. തൊഴിലാളിക്ക് ഉചിതമായ പാര്‍പ്പിടം, ഭക്ഷണം എന്നിവ നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥരാണ്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഫീസും ഉടമ നല്‍കണം. ചികിത്സയും ഉറപ്പാക്കണമെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.

 

Latest News