Sorry, you need to enable JavaScript to visit this website.

ഹാട്രിക്കോടെ മെസ്സി ഗോള്‍വരള്‍ച്ച തീര്‍ത്തു

ബാഴ്‌സലോണ - സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ലിയണല്‍ മെസ്സി മുപ്പത്താറാം ഹാട്രിക് സ്വന്തമാക്കി. ഐബാറിനെതിരായ എവേ മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ മെസ്സി ഹാട്രിക് പൂര്‍ത്തിയാക്കി. 14, 37, 40 മിനിറ്റുകളിലായാണ് മെസ്സി സ്‌കോര്‍ ചെയ്തത്. 
കഴിഞ്ഞ 360 മിനിറ്റ് കളിയില്‍ മെസ്സി സ്‌കോര്‍ ചെയ്തിരുന്നില്ല. ആറു വര്‍ഷത്തിനിടെ മെസ്സിയുടെ ദീര്‍ഘമേറിയ ഗോള്‍വരള്‍ച്ചയായിരുന്നു അത്. ബാഴ്‌സലോണയുടെ കഴിഞ്ഞ നാലു കളികളിലും മെസ്സിക്ക് വല കുലുക്കാനായില്ല. 2013-14 സീസണിലായിരുന്നു മുമ്പ് ഇത്ര നീണ്ട കാലയളവില്‍ മെസ്സിക്ക് സ്‌കോര്‍ ചെയ്യാനാവാതിരുന്നത്. എങ്കിലും ഗോളവസരങ്ങളൊരുക്കി ടീമിന്റെ വിജയത്തില്‍ മെസ്സി സുപ്രധാന പങ്കുവഹിക്കുന്നുണ്ടായിരുന്നു. 
ലാ ലിഗയില്‍ ടോപ്‌സ്‌കോററും ഏറ്റവും കൂടുതല്‍ അസിസ്റ്റും മെസ്സിയുടെ പേരിലാണ്. 17 ഗോളും 12 അസിസ്റ്റും. 

 

Latest News