Sorry, you need to enable JavaScript to visit this website.

ചരിത്രത്തിലാദ്യമായി കശ്മീര്‍ രഞ്ജി സെമിയിലെത്തുമോ?

ജമ്മു - കര്‍ണാടകയെ 206 ന് ഓളൗട്ടാക്കിയ ജമ്മു കശ്മിര്‍ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമിയിലെത്താമെന്ന് സ്വപ്‌നം കാണുന്നു. മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ രണ്ടിന് 88 ലെത്തി ആതിഥേയര്‍. വെളിച്ചക്കുറവും മഴയും കാരണം രണ്ടു ദിവസം നഷ്ടപ്പെട്ടിരിക്കെ ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് നേടുന്ന ടീമിന് സെമി ഫൈനലിലെത്താം. എട്ട് വിക്കറ്റ് ശേഷിക്കെ 200 ല്‍ താഴെ റണ്‍സെടുത്താല്‍ മതി അവര്‍ക്ക്. 
കെ.വി സിദ്ധാര്‍ഥും (76) മനീഷ് പാണ്ഡെയുമൊഴികെ (37) ആര്‍ക്കും കര്‍ണാടക ഇന്നിംഗ്‌സില്‍ പിടിച്ചുനില്‍ക്കാനായില്ല. 14 റണ്‍സെടുക്കുമ്പോഴേക്കും കര്‍ണായകയുടെ മുന്‍നിര ബാറ്റ്‌സ്മാന്മാരായ ആര്‍. സമര്‍ഥും (5) ദേവദത്ത് പടിക്കലും (2) ക്യാപ്റ്റന്‍ കരുണ്‍ നായരും (4) പവിലിയനില്‍ തിരിച്ചെത്തിയിരുന്നു. ആഖിബ് നബിയും മുജ്തബ യൂസുഫും പര്‍വേസ് റസൂലും മൂന്നു വീതം വിക്കറ്റെടുത്തു.  


 

Latest News