Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ ഇറാന്‍ ദമ്പതിമാര്‍ക്ക് കൊറോണ ബാധ

ദുബായ്- യു.എ.ഇയില്‍ ഇറാനിയന്‍ ദമ്പതിമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 13 ആയി.
സന്ദര്‍ശക വിസയിലെത്തിയ 70 കാരനായ ഇറാന്‍ പൗരനും 64 കാരിയായ ഭാര്യക്കുമാണ് കൊറോണ ബാധയുള്ളതായി ശനിയാഴ്ച കണ്ടെത്തിയത്. ഭര്‍ത്താവിന്റെ നില അല്‍പം ഗുരുതരമാണെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇദ്ദേഹം ഐ.സി.യുവിലാണ്.
ഫെബ്രുവരി എട്ടിന് കൊറോണ സ്ഥിരീകരിച്ച ഒരു ഫിലിപ്പിനോ രോഗിയും ഐ.സി.യുവില്‍ തുടരുകയാണ്.
ഇറാനില്‍ നേരത്തെ തന്നെ കോറൊണ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇറാനിലേക്കുള്ള വിമാന സര്‍വീസുകള്‍ കുവൈത്ത് നിര്‍ത്തിവെച്ചിട്ടുണ്ട്.

 

Latest News