Sorry, you need to enable JavaScript to visit this website.

ഇഖാമ പുതുക്കിയില്ലെങ്കില്‍ പിഴ ആരു നല്‍കും; മൂന്നാം തവണ നാടുകടത്തും

റിയാദ്- പലവിധ കാരണങ്ങളാല്‍ സൗദിയില്‍ വിദേശികളുടെ ഇഖാമ അഥവാ മുഖീം കാര്‍ഡുകള്‍ പുതുക്കാന്‍ കാലതാമസം നേരിടാറുണ്ട്. കമ്പനികളായാലും വ്യക്തിഗത സ്‌പോണ്‍സര്‍മാരായാലും ഇഖാമ പുതുക്കിയെന്ന് ഉറപ്പുവരുത്തേണ്ടത് തൊഴിലാളികളുടെ കൂടി ബാധ്യതയായിരിക്കയാണ്.  

നിശ്ചിത ശതമാനം സൗദിവല്‍ക്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികളില്‍ യഥാസമയം ലേബര്‍ കാര്‍ഡുകള്‍ പുതുക്കാനോ അതിനുശേഷം ഇഖാമ പുതുക്കാനോ സാധിക്കില്ല. ഇതുവഴി പ്രയാസമനുഭവിക്കുന്ന വിദേശ തൊഴിലാളികള്‍ ധാരാളമാണ്. അത്യാവശ്യയാത്രകളും നാട്ടിലേക്കുള്ള അവധിക്കാല ആസൂത്രണങ്ങളേയും ഇതു ബാധിക്കാറുണ്ട്.

https://www.malayalamnewsdaily.com/sites/default/files/2020/02/22/mqeemid.jpg

കാലാവധി തീരുന്നതിനു മൂന്ന് ദിവസം മുമ്പെങ്കിലും ഇഖാമ പുതുക്കിയിരിക്കണമെന്ന് ഡയരക്ടറേറ്റ് ജനറല്‍ ഓഫ് പാസ്‌പോര്‍ട്ട് (ജവാസാത്ത്) വിദേശികളെ ഇടക്കിടെ ഉണര്‍ത്താറുണ്ട്. ഇഖാമ പുതുക്കാതിരുന്നല്‍ അത് പിഴ ഈടാക്കുന്നതിനും അവസാനം നാടു കടത്തുന്നതിനും ഇടയാക്കുമെന്ന് ജവാസാത്ത് മുന്നറിയിപ്പ് നല്‍കുന്നു.


സൗദി വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക


ഇഖാമ പുതുക്കാത്ത ആദ്യ നിയമംലംഘനത്തിന് 500 റിയാലാണ് പിഴ. രണ്ടാമതും ആവര്‍ത്തിച്ചാല്‍ 1000 റിയാല്‍ പിഴ അടക്കേണ്ടി വരും. മൂന്നാം തവണ ആവര്‍ത്തിച്ചാല്‍ നാടുകടത്തുമെന്നാണ് ജവാസാത്ത് മുന്നറിയിപ്പ് നല്‍കുന്നത്.

ഇഖാമയുടെ കാലാവധി അബ്ശിറില്‍നിന്നോ മുഖീം ഇ പോര്‍ട്ടലില്‍നിന്നോ പരിശോധിച്ച ഉറപ്പുവരുത്താം. ഇഖാമ പുതുക്കാന്‍ സമയമായല്‍ അബ്ശറില്‍നിന്ന് എസ്.എം.എസ് ലഭിക്കുകയും ചെയ്യും.

 

Latest News