Sorry, you need to enable JavaScript to visit this website.

പിളരുംതോറും വളരും: കേരള കോൺഗ്രസിലെ പിളർപ്പിന്റെ നാൾവഴി

കോട്ടയം - കെ.എം മാണിയെന്ന കേരള കോൺഗ്രസിലെ അതികായന്റെ വിയോഗത്തിന്റെ ഒരാണ്ട് തികയും മുമ്പേ കേരള കോൺഗ്രസ് കൂടാരത്തിലെ  രണ്ടാമത്തെ പിളർപ്പിന് കോട്ടയം സാക്ഷ്യം വഹിച്ചു. ജേക്കബ് ഗ്രൂപ്പിന്റെ പിളർപ്പ്്. 
ചെയർമാനായ ജോണി നെല്ലൂരും, പാർട്ടി ലീഡറായ അനൂപ് ജേക്കബും വഴിപിരിഞ്ഞു.  ജോണി നെല്ലൂർ വിഭാഗം കേരള കോൺഗ്രസ് ജോസഫിലേക്ക് ചേക്കേറുമ്പോൾ അനൂപ് ഇതേ പോലെ തുടരും. കെ.എം മാണി വിട്ടുപോയി മൂന്നുമാസത്തിനുളളിൽ സ്വന്തം പാർട്ടിലാണ് ആദ്യം വെടിപൊട്ടിയത്്. ജോസ് കെ. മാണിയും വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫുമായുള്ള ഭിന്നത രൂക്ഷമായി. 
കഴിഞ്ഞ ജൂൺ 16ന് ജോസ് കെ. മാണിയെ ചെയർമാനായി തെരഞ്ഞെടുത്തതോടെ ഫലത്തിൽ പാർട്ടി രണ്ടായി. പാർട്ടി ചിഹ്നമായ രണ്ടിലയിലുളള തർക്കം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലാണ്്. വാദം പൂർത്തിയായി വിധിയ്ക്കായുളള കാത്തിരിപ്പ്്്. അതിനിടെയാണ്് ജോസഫ് വിഭാഗത്തിലേക്ക്്് ജോണി നെല്ലൂരിന്റെ കടന്നുവരവ്്. 
1960 കളിലാണ് മധ്യ കേരളം കേന്ദ്രീകരിച്ച് കേരള കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ പിറവിക്ക് കളം ഒരുങ്ങിയത്്. പി.സി. ചാക്കോയുടെ വിവാദയാത്രയിൽ തുടങ്ങി രാജിയിലും മരണത്തിലുമെത്തിയ സംഭവവികാസങ്ങളാണ് കോൺഗ്രസിൽ നിന്ന് കെ.എം ജോർജിന്റെ നേതൃത്വത്തിൽ കേരള കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഉദയത്തിന് വഴിയൊരുക്കിയത്്.
കോട്ടയം നഗരമധ്യത്തിലെ തിരുനക്കര മൈതാനിയിൽ വെച്ച് മന്നത്ത് പത്മനാഭൻ പതാക ഉയർത്തി 1964 ഒക്ടോബർ ഒമ്പതിനാണ് കേരള കോൺഗ്രസ് രൂപീകരണം. ഇതുമുതൽ കേരള കോൺഗ്രസിന് പിളർപ്പുകളുടെ കാലമായിരുന്നു. പിളരും തോറും വളരുമെന്ന ആശയം  തന്നെ കേരള കോൺഗ്രസ് നേതാവ് കെ.എം.മാണി സംഭാവന ചെയ്യുകയുണ്ടായി.
1977 ലാണ് ആദ്യ പിളർപ്പ്്്. ആർ. ബാലകൃഷ്ണ പിള്ള കേരള കോൺഗ്രസ് ബി രൂപീകരിച്ചു.
1979- വീണ്ടും പിളർപ്പ്. പി ജെ ജോസഫുമായി പിരിഞ്ഞ കെ എം മാണി കേരള കോൺഗ്രസ് എം രൂപീകരിച്ചു. മാണി എൽഡിഎഫിലും ജോസഫ് യുഡിഎഫിലും എത്തി.
1982- മൂന്ന് വിഭാഗങ്ങളും യുഡിഎഫിലേക്ക്്്.
1985 പിള്ളയും മാണിയും ജോസഫും ലയിച്ചു, നാലു മന്ത്രിമാരും 14 എംഎൽഎമാരുമായി യുഡിഎഫിൽ.
1987 ൽമൂന്നാം പിളർപ്പ്. പി ജെ ജോസഫ് എൽഡിഎഫിൽ, പിള്ളയും മാണിയും യുഡിഎഫിൽ തന്നെ തുടർന്നു.
1993 മാണിയുമായുളള ഭിന്നതയിൽ ടി എം ജേക്കബ് പുതിയ പാർട്ടിയുണ്ടാക്കി. പിളർപ്പിൽ ജേക്കബ് ഗ്രൂപ്പ് പിറന്നു.
1996 അടുത്ത പിളർപ്പ്. ഇക്കുറി കേരള കോൺഗ്രസ് ബി പിളർന്നു. ജോസഫ് എം പുതുശ്ശേരി പുറത്ത്്. പുതുശേരി പിന്നീട് മാണി ഗ്രൂപ്പിന്റെ ഭാഗമായി.
2001 മാണിയുമായി തെറ്റിപിരിഞ്ഞ് പി സി തോമസ് പുതിയ പാർട്ടിയുണ്ടാക്കി. ഐ എഫ്ഡിപി 2004 ൽ ബിജെപി മുന്നണിയിലായി. പിസി തോമസ് കേന്ദ്രമന്ത്രിയുമായി.
2004 എൻ ഡി എ മുന്നണിയുടെ ഭാഗമായി മത്സരിച്ച പി സി തോമസ് മൂവാറ്റുപുഴ മണ്ഡലത്തിൽ ജോസ് കെ മാണിയെ പരാജയപ്പെടുത്തി. ജോസ് കെ മാണിയുടെ കന്നിയങ്കമായിരുന്നു അത്്.
2003 അടുത്ത പിളർപ്പ് ജോസഫ് ഗ്രൂപ്പിലായിരുന്നു. പി സി ജോർജ് കേരള കോൺഗ്രസ് സെക്യുലർ രൂപീകരിച്ചു
2005 പി സി തോമസ് ജോസഫ് ഗ്രൂപ്പിൽ ലയിച്ച് ഇടതുമുന്നണിയിൽ എത്തി
2007 കെ എം മാണി - ബാലകൃഷ്ണ പിള്ള- പി സി ജോർജ് ലയന നീക്കം. വിജയിച്ചില്ല
2009 പി.സി ജോർജിന്റെ കേരള കോൺഗ്രസ് സെക്യുലർ മാണി ഗ്രൂപ്പിൽ
2010 ജോസഫ് - മാണി ലയനം. എൽഡിഎഫ് വിട്ട് ജോസഫ് യുഡിഎഫിന്റെ ഭാഗമായി.
2010 ജോസ് കെ മാണിയുടെ കേരള യാത്രയോടെ വീണ്ടും ഭിന്നത. ജോസഫ് വിഭാഗത്തിൽ അസ്വസ്ഥത.
2015 വീണ്ടും പിളർന്നു. ബാർ കോഴ വിഷയത്തിൽ മാണിയോട് പിണങ്ങി പി സി ജോർജ് വിട്ടുപോയി. അങ്ങനെ എട്ടാമത്തെ പിളർപ്പും പൂർത്തിയായി.
2016 ഒമ്പതാമതും പിളർന്നു. മാണി ഗ്രൂപ്പ് പിളർത്തി ഫ്രാൻസിസ് ജോർജ് എൽഡിഎഫിലെത്തി.
2016 കേരള കോൺഗ്രസും പിളർന്നു. പി സി തോമസ് എൻഡിഎയിൽ, സുരേന്ദ്രൻ പിള്ള യുഡിഎഫിലും. അങ്ങനെ പത്താമത്തെ പിളർപ്പും പൂർത്തിയായി.
2019 ഏപ്രിൽ 9: കെ.എം മാണിയുടെ നിര്യാണം.
2019 ജൂൺ 16 ജോസ് കെ മാണി ചെയർമാനായി. ജോസഫ് വിഭാഗവുമായി അകന്നു. രണ്ടില ചിഹ്നത്തിലുളള തർക്കം തുടരുന്നു.
2020 ഫെബ്രുവരി 21 - കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിൽ പിളർപ്പ്്. ചെയർമാൻ ജോണി നെല്ലൂർ ജോസഫ് ഗ്രൂപ്പിൽ ലയിക്കുകയാണെന്ന്് പ്രഖ്യാപിക്കുന്നു.

Latest News