Sorry, you need to enable JavaScript to visit this website.

കോഹ്‌ലിക്ക് സെഞ്ചുറി വരള്‍ച്ച, 2014 നു ശേഷം ഏറ്റവും മോശം

വെല്ലിംഗ്ടണ്‍ - ന്യൂസിലാന്റിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടു റണ്‍സെടുത്ത് പുറത്തായതോടെ വിരാട് കോഹ്‌ലി വീണ്ടും നിരാശപ്പെടുത്തി. കോഹ്‌ലിയുടെ നിലവാരമനുസരിച്ച് കരിയറിലെ ഏറ്റവും മോശം ദശകളിലൊന്നിലൂടെയാണ് താരം കടന്നുപോവുന്നത്. 19 ഇന്നിംഗ്‌സുകള്‍ക്ക് മുമ്പാണ് അവസാന സെഞ്ചുറി പിറന്നത്. ന്യൂസിലാന്റ് പര്യടനത്തില്‍ എ്ട്ട് ഇന്നിംഗ്‌സുകളില്‍ ഒരു അര്‍ധ ശതകം മാത്രമാണ് കോഹ്‌ലി നേടിയത്. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരെയാണ് അവസാനം കോഹ്‌ലി സെഞ്ചുറിയടിച്ചത്. 
11 വര്‍ഷത്തിനിടില്‍ ഇതിനെക്കാള്‍ മോശം ദശയിലൂടെ കോഹ്‌ലി കടന്നുപോയത് രണ്ടു തവണ മാത്രമാണ്. 2011 സെപ്റ്റംബര്‍ മുതല്‍ 24 ഇന്നിംഗ്‌സുകളില്‍ സെഞ്ചുറി നേടാനാവാതിരുന്നതാണ് ഇതിനെക്കാള്‍ മോശം ഘട്ടം. മൂന്നു വര്‍ഷത്തിനു ശേഷം 25 ഇന്നിംഗ്‌സുകളില്‍ കോഹ്‌ലിക്ക് സെഞ്ചുറിയടിക്കാന്‍ സാധിച്ചിരുന്നില്ല. 
 

Latest News