Sorry, you need to enable JavaScript to visit this website.

സൗദിയിൽ കൊടുവള്ളി സ്വദേശി ഉറക്കത്തിൽ മരിച്ചു

ഖുൻഫുദ- ജാബിർ അൽ കിദയ്‌സി എസ്റ്റാബ്ലിഷ്‌മെന്റ് ജീവനക്കാരനായ കൊടുവള്ളി സ്വദേശി പന്നൂർ ഒതയോത്ത് മുഹമ്മദ് (48) ഖുൻഫുദയിൽ ഉറക്കത്തിൽ നിര്യാതനായി. ബുധനാഴ്ചവൈകീട്ട് നെഞ്ചുവേദന വന്ന് അടുത്തുള്ള ക്ലിനിക്കിൽ കാണിച്ച ശേഷം വേദന ശമനം വന്നപ്പോൾ വിദഗ്ധ ചികിത്സക്കായി ജിദ്ദയിലേക്ക് പോകാനിരിക്കെയാണ് ഉറക്കത്തിൽ മരണപ്പെട്ടത്. ദീർഘകാലമായി ഖുൻഫുദയിൽ പ്രവാസംനയിച്ചു വരികയായിരുന്ന മുഹമ്മദിന്റെ മരണം മലയാളി പ്രവാസികൾക്കിടയിൽ ഞെട്ടലുണ്ടാക്കി. ഒന്നിച്ചു ജോലി ചെയ്യുന്ന സഹോദരൻ ജോലിയാവശ്യാർഥം ജിസാനിലെ ദർബിൽ പോയതിനാൽ റൂമിൽ മുഹമ്മദ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാവിലെ ഏറെ വൈകിയിട്ടും എഴുന്നേൽക്കാതെ വന്നതോടെ സുഹൃത്തുക്കൾ റൂം തുറന്നപ്പോഴാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഖുൻഫുദ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിൽ ഖബറടക്കുമെന്ന് ഖുൻഫുദയിലുള്ളസഹോദരൻ അബ്ദുറസാഖ്അറിയിച്ചു. ഭാര്യ: സാജിദ. നിയാസ്, നിഹാദ്, നാജിയ നസ്രിൻ എന്നിവർ മക്കളാണ്.

Tags

Latest News