Sorry, you need to enable JavaScript to visit this website.

ഫെദരര്‍ക്ക് ശസ്ത്രക്രിയ, ഫ്രഞ്ച് ഓപണിന് ഇല്ല

ബേസല്‍ - വലതു കാല്‍മുട്ടിന് ശസ്ത്രക്രിയക്ക് വിധേയനായ റോജര്‍ ഫെദരര്‍ ഫ്രഞ്ച് ഓപണ്‍ ഉള്‍പ്പെടെ നിരവധി ടെന്നിസ് ടൂര്‍ണമെന്റുകളില്‍ നിന്ന് പിന്മാറി. കുറച്ചുകാലമായി കാല്‍മുട്ടിലെ വേദന തന്നെ അലട്ടുന്നുവെന്നും സ്വിറ്റ്‌സര്‍ലന്റില്‍ ആര്‍ത്രോസ്‌കോപി സര്‍ജറിക്ക് വിധേയനായെന്നും ഫെയ്‌സ്ബുക് പെയ്ജില്‍ മുപ്പത്തൊമ്പതുകാരന്‍ വെളിപ്പെടുത്തി. 
ഫ്രഞ്ച് ഓപണ്‍ മെയ് 24 നാണ് ആരംഭിക്കുക. ദുബായ്, ഇന്ത്യന്‍ വെല്‍സ് ഉള്‍പ്പെടെ ടൂര്‍ണമെന്റുകളും നഷ്ടപ്പെടും. വിംബിള്‍ഡണിന് മുമ്പായി തിരിച്ചുവരാനാണ് തീരുമാനം. വിംബിള്‍ഡണിന് മുമ്പ് അരങ്ങേറുന്ന ജര്‍മനിയില്‍ ഹാള്‍ ടൂര്‍ണമെന്റാണ് ഫെദരര്‍ ലക്ഷ്യമിടുന്നത്. ഈ ടൂര്‍ണമെന്റ് പത്തു തവണ ഫെദരര്‍ ജയിച്ചിട്ടുണ്ട്. വിംബിള്‍ഡണ്‍ ജൂണ്‍ 29 ന് ആരംഭിക്കും. 

Latest News