Sorry, you need to enable JavaScript to visit this website.

ഏഷ്യന്‍ ഗുസ്തി: ഇന്ത്യന്‍ വനിതകള്‍ക്ക്‌ക്ക് മൂന്ന് സ്വര്‍ണം

ന്യൂദല്‍ഹി - കൊറോണ വൈറസ് ബാധ കാരണം ചൈനയിലെയും വടക്കന്‍ കൊറിയയിലെയും മത്സരാര്‍ഥികള്‍ വിട്ടുനിന്നതോടെ ഏഷ്യന്‍ ഗുസ്തിയില്‍ ഇന്ത്യക്ക് നേട്ടം. ഇന്ത്യക്ക് മൂന്നു സ്വര്‍ണവു ഒരു വെള്ളിയും കിട്ടി. ദിവ്യ കക്‌റാന്‍ ഏഷ്യന്‍ ഗുസ്തിയില്‍ ചാമ്പ്യനാവുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതയായി. മുന്‍ ലോക ചാമ്പ്യന്‍ മായു മുകായിദ ഒഴികെ ജപ്പാനില്‍ നിന്നും പ്രമുഖ താരങ്ങള്‍ വന്നിട്ടില്ല. മിക്ക ഇനങ്ങളിലും ഏഴോ അതില്‍ താഴെയോ മത്സരാര്‍ഥികളേ ഉള്ളൂ. 
ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡലുകാരി ദിവ്യ 68 കിലൊ വിഭാഗത്തിലാണ് സ്വര്‍ണം നേടിയത്. പിങ്കി (55 കിലൊ) സരിത (59 കിലൊ) എന്നിവരും ചാമ്പ്യന്മാരായി. 
 

Latest News