Sorry, you need to enable JavaScript to visit this website.

ട്യൂമര്‍ നീക്കം ചെയ്യുമ്പോള്‍  വയലിന്‍ വായിച്ച് മധ്യവയസ്‌ക

ലണ്ടന്‍-ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കിടെ വയലിന്‍ വായിച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് വയലിനിസ്റ്റ് ഡാഗ്മര്‍ ടര്‍ണര്‍. സങ്കീര്‍ണമായ ശസ്ത്ര ക്രിയയാണ് ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്യാന്‍ നടത്തുന്നത്. ലണ്ടനിലെ കിഹ്‌സ് ആശുപത്രിയില്‍ ആണ് ഇവര്‍ ശസ്ത്രക്രിയക്ക് വിധേയയായത്.ഭാഷയോടും വയലിന്‍ വായിക്കുമ്പോഴും പ്രതികരിക്കുന്ന തലച്ചോറിലെ ഭാഗങ്ങള്‍ തിരിച്ചറിയാനായിരുന്നു ഈ സാഹസിക പ്രവൃത്തിയെന്ന് ടര്‍ണറിന്റെ ഡോക്ടര്‍മാര്‍ പറഞ്ഞു. വയലിന്‍ വായിക്കുമ്പോള്‍ പ്രതികരിക്കുന്ന ഭാഗങ്ങളില്‍ കേടുപാടുകള്‍ വരാതെ പ്രത്യേകം ശ്രദ്ധ പുലര്‍ത്തി. ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ട വയലിനിസ്റ്റ് ഡാഗ്മര്‍ ടര്‍ണര്‍ ഉടന്‍ തന്നെ സംഗീത ലോകത്ത് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍.

Latest News