Sorry, you need to enable JavaScript to visit this website.

അഫീഫിൽ റെസ്റ്റോറന്റിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ രോഗാണുക്കൾ

റിയാദ് - അഫീഫിലെ പ്രശസ്തമായ റെസ്റ്റോറന്റിലും കശാപ്പുശാലയിലും ഇറച്ചി കഴുകുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും ഉപയോഗിക്കുന്ന വെള്ളത്തിൽ മാരകമായ രോഗാണുക്കളുള്ളതായി പ്രത്യേക കമ്മിറ്റി കണ്ടെത്തി.
വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് നടത്തിയ ലാബ് പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. റെസ്റ്റോറന്റിൽ നിന്ന് ശേഖരിച്ച രണ്ടു ജല സാമ്പിളുകളിൽ നടത്തിയ ലാബ് പരിശോധനയിൽ കോളിഫോം രോഗാണുക്കളും ബാക്ടീരിയകളും കണ്ടെത്തിയതായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. 


നഗരത്തിൽ പ്രവർത്തിക്കുന്ന കശാപ്പുശാലയിൽ ഉപയോഗിക്കുന്ന വെള്ളത്തിലും ഇതേ ബാക്ടീരിയകൾ കണ്ടെത്തി. തുടർന്ന് അഫീഫ് ബലദിയ സത്വര നടപടികൾ സ്വീകരിച്ചു. അഫീഫിലെ റെസ്റ്റോറന്റുകളിലും കശാപ്പുശാലകളിലും ഉപയോഗിക്കുന്ന വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് ലാബിലേക്ക് പരിശോധനക്ക് അയക്കുന്നതിന് അഫീഫ് നഗര സമിതിയാണ് വിവിധ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ പ്രത്യേക കമ്മിറ്റി രൂപീകരിച്ചത്.  നഗരത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ റെസ്റ്റോറന്റുകളിൽ നിന്നും കശാപ്പുശാലകളിൽ നിന്നും കമ്മിറ്റി വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു. രണ്ടിടങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ മാരകമായ രോഗാണുക്കളുള്ളതായി പരിശോധനയിൽ വ്യക്തമാവുകയായിരുന്നു. 

 

Tags

Latest News