Sorry, you need to enable JavaScript to visit this website.

മക്കയിൽ  ഹോട്ടൽ തൊഴിലാളി കുത്തേറ്റ് മരിച്ച നിലയിൽ

മക്ക- അൽനികാസ ഡിസ്ട്രിക്ടിൽ താമസ സ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ വിദേശിയെ കണ്ടെത്തി. കട്ടിലിനു സമീപം നിലത്ത് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ ബർമക്കാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുത്തേറ്റ് കുടൽമാല പുറത്തു ചാടിയ നിലയിലായിരുന്നു. അൽനികാസ ഡിസ്ട്രിക്ടിലെ ഹോട്ടലിലെ ജീവനക്കാരനാണ്. 
സഹപ്രവർത്തകനായ ബർമക്കാരനാണ് സംഭവത്തെ കുറിച്ച് പോലീസ് കൺട്രോൾ റൂമിൽ അറിയിച്ചത്. അന്വേഷണ വിധേയമായി ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ സുരക്ഷാ വകുപ്പുകൾ അന്വേഷണം തുടരുകയാണ്. 

Latest News