Sorry, you need to enable JavaScript to visit this website.

ബർലിൻ ചലച്ചിത്രോത്സവത്തിലെ ഇന്ത്യൻ പവലിയൻ ഉദ്ഘാടനം ചെയ്തു

ബർലിൻ- ഇന്ത്യയും ലോകവും തമ്മിൽ സഹകരണവും പങ്കാളിത്തവും സൃഷ്ടിക്കാനുള്ള ശേഷി ചലച്ചിത്രമെന്ന മാധ്യമത്തിനുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ: എസ്. ജയശങ്കർ പറഞ്ഞു. ബെർലിൻ ചലച്ചിത്രോത്സവത്തിലെ ഇന്ത്യൻ പവലിയൻ ഉദ്്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിർമ്മാണ സഹകരണ കരാറുകൾ, ഫിലിം ഫെസിലിറ്റേഷൻ ഓഫീസ് (എഫ്.എഫ്.ഒ), ഇന്ത്യയുടെ പ്രധാനപ്പെട്ട ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.ഐ എന്നിവയെല്ലാം ഇന്ത്യയെ വളർന്നുവരുന്ന ഒരു ചലച്ചിത്ര ലക്ഷ്യസ്ഥാനമായി ഉയർത്തിക്കാട്ടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 
ബെർലിനാലെയിലുള്ള ഇന്ത്യയുടെ പങ്കാളിത്തം ചലച്ചിത്ര നിർമ്മാണത്തിലെ നേരെയുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നിർമ്മാണ സഹകരണ വേദിയിലേക്ക് കൊണ്ടുപോകുന്നതിനും ഉള്ള മികച്ച അവസരമാണെന്നും വിദേശകാര്യമന്ത്രി സൂചിപ്പിച്ചു. ബെർലിനാലയിലെ പങ്കാളികൾ, സംവിധായകർ, ചലച്ചിത്ര നിർമ്മാതാക്കൾ എന്നിവരെ 51-ാമത് ഐ.എഫ്.എഫ്.ഐയിൽ പങ്കെടുത്തുന്നതിനായി ഡോ: ജയശങ്കർ ക്ഷണിച്ചു.
ജർമ്മനിയിലെ ഇന്ത്യൻ അംബാസിഡർ മിസിസ് മുക്താ ദത്ത തോമർ, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലത്തിലെ ജോയിന്റ് സെക്രട്ടറി (ചലച്ചിത്രം) ശ്രീമതി. ടി.സി.എ. കല്യാണി,  വിദേശകാര്യമന്ത്രാല ജോയിന്റ് സെക്രട്ടറി ശ്രീമതി. ശിൽപക് ആബുലെ, ബെർലിനിലെ ഇന്ത്യൻ എംബസിയിലെ മിഷൻ ഡെപ്യൂട്ടി ചീഫ് ശ്രീമതി. പരമിത്ര ത്രിപാഠി, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ചലച്ചിത്രോത്സവ ഡയറക്ടറേറ്റിലെ അഡീഷണൽ ഡയറക്ടർ ജനറൽ ശ്രീ. ചൈതന്യ പ്രസാദ്, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി(ചലച്ചിത്രം) ശ്രീ. ധൻപ്രീത് കൗർ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻസ്ട്രസീസ്  എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. നീരജ് ഭാട്ടിയ, ഇ.എഫ്.എം വകുപ്പിലെ സെയിൽസ് ആന്റ് ടെക്‌നിക്കൽ വകുപ്പ് തലവൻ മിസ്റ്റർ പീറ്റർ ഡോംഷ് എന്നിവരും സംബന്ധിച്ചു. 
ഫെബ്രുവരി 19 മുതൽ മാർച്ച് 1 വരെ ബെർലിനിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ ചലച്ചിത്രങ്ങളെ വിദേശവിപണിയിൽ ജനപ്രിയമാക്കുകയെന്ന ലക്ഷ്യത്തോടെ വിദേശകാര്യ മന്ത്രാലയം കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസുമായി ചേർന്ന് ഒരു പവലിൻ ആരംഭിച്ചിട്ടുണ്ട്. വിതരണം, നിർമ്മാണം, ഇന്ത്യയിലെ ചലച്ചിത്ര ചിത്രീകരണം തുടങ്ങി വിവിധ മേഖലകൾ സംബന്ധിച്ചും ഭാഷാ, സാംസ്‌ക്കാരിക, പ്രാദേശിക വൈവിദ്ധ്യവ്യത്യാസമില്ലാതെ ഇന്ത്യൻ സിനിമകളെ പ്രോത്സാഹിപ്പിക്കുകയെന്നതുമാണ് ബെലർലിനാലെ 2020ലെ ഇന്ത്യൻ പ്രതിനിധി സംഘം ലക്ഷ്യമിടുന്നത്.
ഇന്ത്യയിൽ ചലച്ചിത്ര നിർമ്മാണം സുഗമമാക്കുന്നതിനായി ഫിലിം ഫെസിലിറ്റേഷൻ ഓഫീസിലൂടെ സ്വീകരിച്ച നടപടികൾക്കൊപ്പം, ഇന്ത്യയിലെ ഫിലിം ടൂറിസം സംബന്ധിച്ചും 51-ാമത് ഐ.എഫ്.എഫ്.ഐയെ കുറിച്ചും ഈ പ്രതിനിധി സംഘം പ്രചാരണം നടത്തും. അതുപോലെ ഇന്ത്യയിൽ ഇപ്പോൾ ലഭ്യമായ ലോകനിലവാരമുള്ള സാങ്കേതികവിദഗ്ധരുടെയും വിഗ്ധരായ പ്രൊഫഷണലുകളെയും നിർമ്മാണാന്തര ഘട്ടത്തിനുള്ള നടപടികളും ഉയർത്തിക്കാട്ടി അന്താരാഷ്ട്ര നിർമ്മാണകമ്പനികളുമായി ചലച്ചിത്രസഹകരണത്തിനുള്ള നടപടികളും സ്വീകരിക്കും.
ദക്ഷിണാഫ്രിക്ക, ഇസ്രായേൽ, പോർച്ചുഗൽ, യു.എസ്.എ, ജർമ്മനി, ഫ്രാൻസ്, യു.കെ എന്നീ രാജ്യങ്ങളിലെ അധികാരികളുമായി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും. അതോടൊപ്പം മറ്റുള്ളവർക്കൊപ്പം റെയിൻഡാൻസ് ചലച്ചിത്രോത്സവം, സുൻഡാൻസ് ചലച്ചിത്രോത്സവം, ഇ.എഫ്.എം ഡയറക്ടർ, കാൻസ് ഫിലിം ഫെസ്റ്റിവൽ, എഡിൻബറോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അധികൃതരുമായും പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തും.

Latest News