Sorry, you need to enable JavaScript to visit this website.

ബറാക ആണവ പ്ലാന്റില്‍ ഇന്ധന ലോഡിംഗ് ആരംഭിച്ചു

അബുദാബി- അറബ് ലോകത്ത് ആദ്യമായി ആണവ പ്ലാന്റില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന അബുദാബിയിലെ ബറാക ന്യൂക്ലിയര്‍ എനര്‍ജി പ്ലാന്റിലെ യൂണിറ്റ് ഒന്നില്‍ ആദ്യത്തെ ആണവ ഇന്ധന ഘടകങ്ങള്‍ ലോഡുചെയ്യാന്‍ ആരംഭിച്ചു. പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കുന്നതിന്റെ ആദ്യ പടിയാണിത്.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷനില്‍ നിന്ന് യൂണിറ്റ് 1 നുള്ള ഓപ്പറേറ്റിംഗ് ലൈസന്‍സ് നവാ എനര്‍ജി കമ്പനിക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് ഈ നീക്കം.
2020 ഫെബ്രുവരി 16 ന് അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ച ഓപ്പറേറ്റിംഗ് ലൈസന്‍സ്, നവായുടെ പ്രവര്‍ത്തന തയാറെടുപ്പുകളെക്കുറിച്ചുള്ള സമഗ്രമായ വിലയിരുത്തലുകളും  സ്വതന്ത്ര അവലോകനങ്ങളും നടത്തിയിരുന്നു. ബറാക്ക പ്ലാന്റിലെ യൂണിറ്റ് ഒന്ന് 60 വര്‍ഷത്തേക്ക് പ്രവര്‍ത്തിപ്പിക്കാന്‍ ലൈസന്‍സ് നവയെ അധികാരപ്പെടുത്തിയിരിക്കുകയാണ്.

 

Latest News