Sorry, you need to enable JavaScript to visit this website.

വിദേശികളെ വിവാഹം ചെയ്ത ഒമാന്‍ വനിതകളുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം


മസ്‌കത്ത്- വിദേശികളെ വിവാഹം ചെയ്ത ഒമാനി വനിതകളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായവുമായി സര്‍ക്കാര്‍. ഇവരുടെ പഠനം സൗജന്യമാക്കാന്‍ ഒമാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശ വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ചു. മലയാളികള്‍ ഉള്‍പ്പടെ നിരവധി വിദേശികളെ ഒമാനി വനിതകള്‍ വിവാഹം കഴിച്ചിട്ടുണ്ട്.
മക്കളെ ഫീസില്‍നിന്ന് ഒഴിവാക്കണമെന്നു പ്രവാസികളുടെ ഭാര്യമാരായ ഒമാനികള്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ സ്‌കൂളിലെ ഒമാനിയിതര വിദ്യാര്‍ഥികള്‍ക്കു ഫീസ് ഏര്‍പ്പെടുത്തി 2018 ലാണ് ഉത്തരവിറങ്ങിയത്. അന്നു മുതല്‍ പ്രവാസികളുടെ ഭാര്യമാരായ ഒമാനികള്‍ ഫീസ് ഒഴിവാക്കുന്നത് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഇത്തരം കുട്ടികളുടെ ട്യൂഷന്‍ ഫീസ് ഒഴിവാക്കുന്ന തീരുമാനം കൈക്കൊണ്ടത്.

 

Latest News