Sorry, you need to enable JavaScript to visit this website.

വ്യാജവാര്‍ത്തകളില്‍ വീഴരുത്, ആരോഗ്യ നിലയില്‍ പുരോഗതി- വാവ സുരേഷ്

തിരുവനന്തപുരം- തനിക്ക് പാമ്പുകടിയേറ്റത് സംബന്ധിച്ച് ധാരാളം തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതായും പേടിക്കേണ്ടതായി ഒന്നുമില്ലെന്നും വാവ സുരേഷ്യ പാമ്പുപിടിത്തത്തിനിടെ കടിയേറ്റ  സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്ന തന്നെ ഉടന്‍ വാര്‍ഡിലേക്ക് മാറ്റുമെന്ന് വാവ സുരേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.  പത്തനാപുരത്തു വച്ചു വ്യാഴാഴ്ചയാണ് വാവ സുരേഷിനു പാമ്പുകടിയേറ്റത്. വനപാലകരെ ഏല്‍പിക്കാന്‍ കൊണ്ടുപോകുന്ന വഴിയില്‍ ആളുകള്‍ ആവശ്യപ്പെട്ടതിനാല്‍ അവരെ കാണിക്കാന്‍ ചാക്ക് തുറന്നതുമൂലമാണ് കടിയേറ്റതെന്നായിരുന്നു പ്രചാരണം.

കുറിപ്പിന്റെ പൂര്‍ണരൂപം:

നമസ്‌കാരം...
13/02/2020 പത്തനാപുരത്തിനു അടുത്ത് വച്ച് അണലി അതിഥിയെ പിടികൂടി പുറത്ത് എടുക്കുന്ന 10.30 ന്  അപ്രതീക്ഷിതമായ കടി കിട്ടുകയും തുടര്‍ന്ന് 1.30നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആരോഗ്യനില വഷളായതുകൊണ്ട് ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഒരുപാട് തെറ്റായ വാര്‍ത്തകള്‍ വരുന്നത് കൊണ്ടാണ് ഇപ്പോള്‍ ഈ പോസ്റ്റ് ഇടുന്നത്. സോഷ്യല്‍ മീഡിയയിലും നവമാധ്യമങ്ങളില്‍ കൂടിയും വരുന്ന തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ആയ വാര്‍ത്തകള്‍ക്കു പിന്നില്‍ ആരും പോകാതിരിക്കുക.. പേടിക്കേതായി ഒന്നും തന്നെ ഇല്ല. ആരോഗ്യ നിലയില്‍ പുരോഗതി ഉള്ളതിനാല്‍ ഉടന്‍ തന്നെ വാര്‍ഡിലേക്ക് മാറ്റും.
ഐ.സി.യുവില്‍  ആയതുകൊണ്ട് ആണ് ഞാന്‍ ഇതുവരെ ഒന്നും പങ്കുവയ്ക്കാതെ ഇരുന്നത്. വാര്‍ഡിലേക്ക് വന്നതിനു ശേഷം എന്റെ ആരോഗ്യ പുരോഗതികള്‍ ഈ പേജിലൂടെ അറിയിക്കും. മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ സൂപ്രണ്ട് സാറിനും ഹോസ്പിറ്റലില്‍ ജീവനക്കാര്‍ക്കും എന്നെ സ്‌നേഹിക്കുന്ന, എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന എല്ലാ സഹോദരി സഹോദരന്മാര്‍ക്കും ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു.

സ്‌നേഹപൂര്‍വം
വാവ സുരേഷ്

 

Latest News