Sorry, you need to enable JavaScript to visit this website.

പരിസ്ഥിതി സൗഹൃദ ടയറുകളുമായി റാൽസൺസ് ഇന്ത്യ

റാൽസൺസ് ഇന്ത്യയുടെ ഇരുചക്ര വാഹന ടയർ പുറത്തിറക്കിയപ്പോൾ 

ഇരുചക്ര വാഹനങ്ങൾക്കായി നൂതനവും പരിസ്ഥിതി സൗഹൃദവുമായ -120/8018 ടയറുകളുമായി റാൽസൺസ് ഇന്ത്യ ലിമിറ്റഡ്. ഓട്ടോ എക്സ്പോ 2020 ലാണ് റാൽസൺസ് (ഇന്ത്യ) ലിമിറ്റഡ് പരിസ്ഥിതി സൗഹൃദ ടയറുകൾ പുറത്തിറക്കിയത്. സൈക്കിൾ ടയർ മാർക്കറ്റിൽ 50 ശതമാനം വിപണി വിഹിതമുള്ള റാൽസൺസ് ഇന്ത്യ രാജ്യത്തെ ഏറ്റവും വലിയ സൈക്കിൾ ടയർ നിർമാതാക്കളാണ്. ഇരുചക്ര വാഹന ടയർ വിപണിയിൽ രണ്ട് ബില്യൺ ഡോളർ ബിസിനസിലേക്കുള്ള  പ്രധാന പദ്ധതികളാണ് കമ്പനി ആവിഷ്‌കരിക്കുന്നത്.  ഇരുചക്ര മോട്ടോർ വാഹന ടയർ വിഭാഗത്തിലേക്ക് പുതിയതായി കടന്നുവരുന്ന റാൽസൺസ് ഇന്ത്യയുടെ വിപണി പങ്കാളിത്തം 5 ശതമാനം ആണ്. 
റേഡിയൽ ടയർ ഉൽപാദനത്തിനായി മധ്യപ്രദേശിൽ 1788.50 കോടി രൂപ ചെലവിൽ മൂന്നാമത്തെ നിർമാണ യൂനിറ്റ് കമ്പനി ആരംഭിക്കുകയാണ്. ഇക്കോറൈസർ  ടയറുകൾ പരിസ്ഥിതി സൗഹൃദം മാത്രമല്ല, ഇന്ധന ഉപഭോഗം കുറച്ചുകൊണ്ട് വാഹനത്തിന്റെ പ്രകടനം വർധിപ്പിക്കുകയും അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയും ചെയ്യുമെന്ന് റാൽസൺ ഇന്ത്യ ചെയർമാനും  മാനേജിംഗ് ഡയറക്റ്ററുമായ സഞ്ജീവ് പഹ്വ അവകാശപ്പെട്ടു. സാധാരണ ടയറുകളിൽ നിന്ന് വ്യത്യസ്തമായി ഇക്കോ ഫ്രണ്ട്ലി ടയറുകൾ 
സിലിക്കയുടെ അനുപാതം കൂട്ടിക്കൊണ്ടാണ് നിർമിക്കുന്നത്. ഇത് ടയറുകളും റോഡും  തമ്മിലുള്ള സംഘർഷം ഗണ്യമായി കുറയ്ക്കുകയും പ്രകടനം  വർധിപ്പിക്കുകയും ചെയ്യുമെന്നാണ് കമ്പനിയുടെ അവകാശവാദം. 

Latest News