Sorry, you need to enable JavaScript to visit this website.

കുടുംബങ്ങള്‍ക്ക് തിരികെ വരാന്‍ പുതിയ വിസ നിര്‍ബന്ധം; പഴയ വിസ കൊണ്ട് കാര്യമില്ലെന്ന് സൗദി ജാവാസാത്ത്

ജിദ്ദ- കുടംബത്തെ ഫൈനല്‍ എക്‌സിറ്റില്‍ അയച്ചവര്‍ക്ക് 60 ദിവസത്തിനകം അത് റദ്ദാക്കി ഫാമിലി വിസ നിലനിര്‍ത്താന്‍ സാധിക്കില്ലെന്ന് സൗദി ജവാസാത്ത് വിദേശ തൊഴിലാളിയുടെ ചോദ്യത്തിനു മറുപടി നല്‍കി.

കുടുംബത്തെ ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് അയച്ചിരിക്കുന്നുവെന്നും 60 ദിവസം പൂര്‍ത്തിയായിട്ടില്ലെന്നും അവരെ തിരികെ എത്തിച്ച് ഫാമിലി വിസയില്‍ തുടരാനാകുമോ എന്നായിരുന്നു ചോദ്യം. ഇത് ഒരിക്കലും സാധ്യമല്ലെന്നും എക്‌സിറ്റില്‍ പോയിക്കഴിഞ്ഞാല്‍ പുതിയ വിസ നിര്‍ബന്ധമാണെന്നും ജവാസാത്ത് മറുപടിയില്‍ വിശദീകരിച്ചു.


തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക


യാത്ര ചെയ്തില്ലെങ്കില്‍ മാത്രമേ 60 ദിവസത്തിനകം ഫൈനല്‍ എക്‌സിറ്റ് വിസ റദ്ദാക്കാന്‍ സാധിക്കുകയുള്ളൂ.

സന്ദര്‍ശക വിസ പുതുക്കുമ്പോഴും മറ്റും ഹിജ്‌രി കലണ്ടര്‍ അവലംബിക്കണമെന്ന് ഇമിഗ്രേഷന്‍ ആന്റ് പാസ്‌പോര്‍ട്ട് വിഭാഗം മറ്റൊരു മറുപടിയില്‍ ഓര്‍മിപ്പിച്ചു. പിന്നീട് പ്രയാസങ്ങള്‍ നേരിടാതിരിക്കാന്‍ സന്ദര്‍ശന വിസയുടെ കാലാവധിയെ കുറിച്ച് ജാഗ്രത പുലര്‍ത്തണം.

 

 

Latest News