Sorry, you need to enable JavaScript to visit this website.

വിദേശത്തുള്ളവരുടെ റീ-എന്‍ട്രി റദ്ദാക്കാന്‍ കഴിയില്ല; മൂന്ന് വര്‍ഷത്തെ വിലക്ക് ബാധകം

റിയാദ് - രാജ്യത്തിനു പുറത്തുള്ള വിദേശികളുടെ കാലാവധിയുള്ള റീ-എന്‍ട്രി വിസകള്‍ റദ്ദാക്കാന്‍ കഴിയില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഒരു വര്‍ഷത്തെ റീ-എന്‍ട്രിയില്‍ സ്വദേശത്തേക്ക് പോയ ഹൗസ് ഡ്രൈവറുടെ റീ-എന്‍ട്രി വിസ റദ്ദാക്കാന്‍ കഴിയുമോയെന്ന സൗദി പൗരന്റെ അന്വേഷണത്തിന് മറുപടിയായാണ് വിദേശത്തുള്ളവരുടെ കാലാവധിയുള്ള റീ-എന്‍ട്രി റദ്ദാക്കാന്‍ കഴിയില്ലെന്ന് ജവാസാത്ത് വ്യക്തമാക്കിയത്.
റീ-എന്‍ട്രി വിസയില്‍ വിദേശത്തേക്ക് പോയി വിസാ കാലാവധിക്കുള്ളില്‍ തിരിച്ചെത്താത്തവര്‍ക്ക് പുതിയ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിന് മൂന്നു വര്‍ഷത്തെ വിലക്ക് ബാധകമാണ്.
പ്രത്യേക സാഹചര്യങ്ങളാല്‍ വിസാ കാലാവധിക്കുള്ളില്‍ തിരിച്ചെത്താന്‍ കഴിയാത്ത ഹൗസ് ഡ്രൈവറുടെ റീ-എന്‍ട്രി റദ്ദാക്കി, മൂന്നു വര്‍ഷ വിലക്ക് ഒഴിവാക്കി പിന്നീട് പുതിയ വിസയില്‍ കൊണ്ടുവരുന്നതിന് സാധിക്കുമോയെന്നാണ് സൗദി പൗരന്‍ ആരാഞ്ഞത്. എന്നാല്‍ വിദേശത്തുള്ളയാളുളുടെ കാലാവധിയുള്ള റീ-എന്‍ട്രി ഒരു കാരണവശാലും റദ്ദാക്കാന്‍ കഴിയില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് ഇതിന് മറുപടി നല്‍കി.

 

Latest News