Sorry, you need to enable JavaScript to visit this website.

സഹസംവിധായകരാവാന്‍ മൂന്ന് യുവതീ  യുവാക്കളെ ക്ഷണിച്ചു വിനയന്‍

കൊച്ചി- തന്റെ അടുത്ത സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ സഹസംവിധാകരെ തിരഞ്ഞ് സംവിധായകന്‍ വിനയന്‍. സിനിമയോട് താല്‍പ്പര്യമുള്ള മൂന്ന് യുവതീ യുവാക്കളെയാണ് അടുത്ത സിനിമയിലേക്കായി വിനയന്‍ തിരഞ്ഞെടുക്കാന്‍ ഒരുങ്ങുന്നത്. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് വിനയന്‍ ഇക്കാര്യം അറിയിച്ചത്. 'സിനിമയില്‍ സഹസംവിധായകരായി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ള മൂന്നു യുവതീ യുവാക്കളെ അടുത്ത സിനിമയിലേക്ക് തെരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്നു. സിനിമയെ ഗൗരവത്തോടെ കാണുകയും മലയാളം ടൈപ്പിംഗ് പരിചയവും, നല്ല കൈയ്യക്ഷരവുമുള്ളവരും ഈ പേജിലേക്ക് ബയോഡേറ്റയും, ടെലിഫോണ്‍ നമ്പറും സഹിതം വിവരങ്ങള്‍ മെസ്സേജ് ചെയ്യണം. യോഗ്യതയുള്ളവര്‍ എന്നു തോന്നുന്നവരെ നേരിട്ടു വിളിച്ചു സംസാരിക്കുന്നതാണ്.' വിനയന്‍ കുറിച്ചു.
ആകാശഗംഗയുടെ രണ്ടാം ഭാഗമാണ് ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ വിനയന്‍ ചിത്രം. 20 വര്‍ഷം മുമ്പ് വിനയന്‍ സംവിധാനം ചെയ്ത ചിത്രമായ ആകാശഗംഗയുടെ രണ്ടാം ഭാഗമാണ് ചിത്രം. ദിവ്യഉണ്ണി അഭിനയിച്ച മായത്തമ്പുരാട്ടി ഗര്‍ഭിണിയായി മാണിക്കശേരി കോവിലകത്ത് എത്തുന്നിടത്താണ് ആകാശഗംഗ അവസാനിക്കുന്നതെങ്കില്‍ മായയുടെ മകള്‍ ആതിരയുടെ കഥയാണ് ആകാശഗംഗ 2 പറഞ്ഞത്.

Latest News