Sorry, you need to enable JavaScript to visit this website.

ബംഗളൂരു വീണ്ടും ഒന്നാം സ്ഥാനത്ത്

ബംഗളൂരു - കഴിഞ്ഞ കളിയിലെ അപ്രതീക്ഷിത തോല്‍വിയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ബംഗളൂരു എഫ്.സി ഐ.എസ്.എല്ലില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഒ    ഡിഷ എഫ്.സിയെ അവര്‍ മറുപടിയില്ലാത്ത മൂന്നു ഗോളിന് തകര്‍ത്തു. രണ്ടു മിനിറ്റിനിടെ നേടിയ ഇരട്ട ഗോളില്‍ ആദ്യ പകുതിയില്‍ ലീഡ് ചെയ്ത നിലവിലെ ചാമ്പ്യന്മാര്‍ രണ്ടാം പകുതിയില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ പെനാല്‍ട്ടി ഗോളിലൂടെ വിജയം ഭദ്രമാക്കി. 


കളി, ജയം, ഡ്രോ, തോല്‍വി, പോയന്റ് എന്ന ക്രമത്തില്‍

ബംഗളൂരു    14    7    4    3    25
എ.ടി.കെ    13    7    3    3    24
ഗോവ    13    7    3    3    24
ഒഡിഷ    14    6    3    5    21
മുംബൈ    13    5    4    4    19
ജാംഷഡ്പൂര്‍    12    4    4    4    16
ചെന്നൈയന്‍    12    4    3    5    15
ബ്ലാസ്‌റ്റേഴ്‌സ്    13    3    5    5    14
നോര്‍ത്ഈസ്റ്റ്    11    2    5    4    11
ഹൈദരാബാദ്    13    1    2    10    5
 

Latest News