ന്യൂദല്‍ഹി - രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സര്‍ഫറാസ് ഖാന്റെ കന്നി ട്രിപ്പിള്‍ സെഞ്ചുറിയിലൂടെ (391 പന്തില്‍ 301 നോ്ട്ടൗട്ട്) ഉത്തര്‍പ്രദേശിനെതിരെ മുംബൈ തിരിച്ചടിച്ചു. മത്സരം സമനിലയിലാണ് അവസാനിച്ചത്. സര്‍ഫറാസ് എട്ട് സിക്‌സറും 30 ബൗണ്ടറിയും സഹിതമാണ് 300 പിന്നിട്ടത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആറാം നമ്പറില്‍ ബാറ്റ് ചെയ്ത് നേടുന്ന രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണ് ഇത്. കരുണ്‍ നായര്‍ 2014-15 ല്‍ നേടിയ 328 റണ്‍സാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ ദിവസം ബംഗാളിന്റെ മനോജ് തിവാരിയും ട്രിപ്പിള്‍ സെഞ്ചുറിയടിച്ചിരുന്നു.