Sorry, you need to enable JavaScript to visit this website.

ഇറാന്റെ എതിര്‍പ്പ് തള്ളി, മത്സരങ്ങള്‍ യു.എ.ഇയില്‍

ക്വാലാലംപൂര്‍ - രാജ്യാന്തര മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ബഹിഷ്‌കരിക്കുമെന്ന ഇറാന്റെ ഭീഷണി ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ തള്ളി. രണ്ട് ഇറാന്‍ ക്ലബ്ബുകളുടെ ചാമ്പ്യന്‍സ് ലീഗിലെ ഹോം മത്സരങ്ങള്‍ എ.എഫ്.സി യു.എ.ഇയിലേക്ക് മാറ്റി. ഇറാനിലെ സംഘര്‍ഷാവസ്ഥ പരിഗണിച്ചാണ് എ.എഫ്.സിയുടെ നടപടി. 
ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ ഇറാനില്‍ നിന്ന് നാലു ടീമുകളുണ്ട് -പെര്‍സപോളിസ്, ഇസ്തിഖ്‌ലാല്‍, സെപാഹന്‍, ശഹര്‍ ഖുദ്രു എന്നിവ. ഇറാനില്‍ ഹോം മത്സരങ്ങള്‍ കളിക്കാനാവുമെങ്കില്‍ മാത്രമേ ടൂര്‍ണമെന്റില്‍ പങ്കെടുക്കൂ എന്ന് നാലു ക്ലബ്ബുകളും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചിരുന്നു. 
സഹര്‍ ഖുദ്രുവും ബഹ്‌റൈനിലെ റിഫയും തമ്മിലും ഇസ്തിഖ്‌ലാലും കുവൈത്തിലെ കുവൈത്ത് എസ്.സിയും തമ്മിലുള്ള മത്സരവുമാണ് ആദ്യ ഘട്ടത്തില്‍ യു.എ.ഇയിലേക്ക് മാറ്റിയത്. ശനിയാഴ്ചയാണ് ഈ മത്സരങ്ങള്‍. ചൊവ്വാഴ്ച നിശ്ചയിച്ച രണ്ടു മത്സരങ്ങളും സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് നീട്ടിവെക്കുകയായിരുന്നു.  സുരക്ഷാ ആശങ്കയും നിരവധി രാജ്യങ്ങള്‍ ഇറാനിലേക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ചത് കണക്കിലെടുത്തുമാണ് നീക്കമെന്ന് എ.എഫ്.സി വിശദീകരിച്ചു. 

Latest News