Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ടാക്‌സി നവീകരണം: നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും-video

ജിദ്ദ- ടാക്‌സി മേഖല നവീകരിക്കുന്നതിന്റെ ഭാഗമായി പച്ച ടാക്‌സികള്‍ രംഗത്തു വരുന്നതോടെ കരീം, ഊബര്‍ തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സികളില്‍ ജോലിയെടുത്തിരുന്ന നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും. സ്വകാര്യ ടാക്‌സികള്‍ ഓടിക്കാനുള്ള അവകാശം സൗദികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി അധികൃതര്‍ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ക്ക് അറിയിപ്പ് നല്‍കി. സൗദികളല്ലാത്ത ഡ്രൈവര്‍മാരുടെ ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയിലെ അക്കൗണ്ട് നിര്‍ത്തലാക്കുന്നതായാണ് ഡ്രൈവര്‍മാര്‍ക്ക് കമ്പനികളില്‍നിന്ന് അറിയിപ്പ് ലഭിച്ചത്.

https://www.malayalamnewsdaily.com/sites/default/files/2020/01/21/greentaxi.jpeg
ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് പ്രിയമേറി വരുന്ന കാലത്താണ് ഈ തിരിച്ചടി ഉണ്ടായിരിക്കുന്നത്. സാധാരണ പബ്ലിക് ടാക്‌സികള്‍ കൂടാതെ നൂറുകണക്കിന് സ്വകാര്യ ടാക്‌സികളും ഓണ്‍ലൈന്‍ ടാക്‌സി രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.  സ്വദേശി, വിദേശി ഭേദമെന്യേ  ഇത്തരം കമ്പനികളില്‍ പ്രവര്‍ത്തിച്ചിരുന്നു. സ്വന്തമായി കാറുള്ള, മറ്റു ജോലികള്‍ കണ്ടെത്താന്‍ കഴിയാത്തവരും ഇത്തരം കമ്പനികളില്‍ ധാരാളമായി ജോലി ചെയ്തിരുന്നു.
ഇങ്ങനെയുള്ളവര്‍ക്ക് ഇനി അവരുടെ കാറുകള്‍ പച്ച നിറമാക്കിയാല്‍ മാത്രമേ തുടര്‍ന്നു ജോലി ചെയ്യാന്‍ സാധിക്കൂ. ഇല്ലെങ്കില്‍ പബ്ലിക് ടാക്‌സിയാക്കി മാറ്റണം. സ്വകാര്യ ടാക്‌സിയായി ഓടാന്‍ സൗദികള്‍ക്ക് മാത്രമേ ഇനി സാധിക്കൂ.
സൗദി ടൂറിസം കമ്മീഷനുമായി സഹകരിച്ചാണ് പൊതു ഗതാഗത അതോറിറ്റി പച്ച കാറുകള്‍ എന്ന രീതി നടപ്പാക്കുന്നത്. എയര്‍പോര്‍ട്ടുകളില്‍ മാത്രമാണ് പുതിയ പച്ച കാറുകള്‍ ബുധനാഴ്ച സര്‍വീസ് ആരംഭിക്കുക. വൈകാതെ നിലവിലുള്ള ടാക്‌സികളെല്ലാം പുതിയ ടാക്‌സികളാക്കി മറ്റും.


വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക


 

Latest News