Sorry, you need to enable JavaScript to visit this website.

ദിര്‍ഇയയില്‍ ലോക ബോക്‌സിംഗ്, പക്വിയാവോയും സൗദിയിലേക്ക്

റിയാദ് -  ആന്റണി ജോഷ്വയും ആന്‍ഡി റൂയിസ് ജൂനിയറും തമ്മിലുള്ള ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് പോരാട്ടം സൗദി വേദിയൊരുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കായിക മത്സരമായി മാറും. ശനിയാഴ്ച രാത്രി 12 മണിക്കാണ് ലോകം ഉറ്റുനോക്കുന്ന ബോക്‌സിംഗ് റീമാച്ച്. ജൂണില്‍ ന്യൂയോര്‍ക്കില്‍ നടന്ന പോരാട്ടത്തില്‍ തീര്‍ത്തും അപ്രതീക്ഷിതമായി ആന്റണി ജോഷ്വയെ റൂയിസ് ജൂനിയര്‍ ഇടിച്ചിടുകയായിരുന്നു. അന്ന് അടിയറ വെച്ച ഡബ്ല്യു.ബി.എ, ഐ.ബി.എഫ്, ഡബ്ല്യു.ബി.ഒ കിരീടങ്ങള്‍ വീണ്ടെടുക്കാനാണ് ജോഷ്വ  ഇന്ന് റിംഗിലിറങ്ങുക.
റിയാദിനു സമീപമുള്ള ദിര്‍ഇയയിലെ യുനെസ്‌കൊ പൗരാണിക നഗരത്തിലാണ് മത്സരം അരങ്ങേറുന്നത്. ഈ മത്സരത്തിനായി പ്രത്യേകം വേദി തയാറാക്കുകയായിരുന്നു. പതിനഞ്ചായിരം പേര്‍ക്ക് മത്സരം വീക്ഷിക്കാം. സൗദിയിലേക്ക് കൂടുതല്‍ വമ്പന്‍ ബോക്‌സിംഗ് പോരാട്ടങ്ങള്‍ എത്തുന്നതിന്റെ തുടക്കം കൂടിയാവും ഇത്. മാനി പക്വിയാവൊ, കരേലൊ അല്‍വാരെസ്, ഫ്‌ളോയ്ഡ് മെയ്‌വെതര്‍ തുടങ്ങിയവര്‍ സൗദിയില്‍ പൊരുതുമെന്നാണ് സൂചന. ലോസ്ആഞ്ചലസിനെ വെല്ലുന്ന വിധത്തില്‍ സൗദിയെ ബോക്‌സിംഗിന്റെ മക്കയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രമോട്ടര്‍ എഡി ഹേണ്‍ പറയുന്നു. 

Latest News