Sorry, you need to enable JavaScript to visit this website.

മലയാളികളുടെ മൃതദേഹം സൗജ്യനമായി നാട്ടിലെത്തിക്കാന്‍ നോര്‍ക്ക-എയര്‍ ഇന്ത്യ ധാരണ

തിരുവനന്തപുരം-ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പ്രവാസി മലയാളികളുടെ മൃതദേഹങ്ങള്‍ തൊഴില്‍ ഉടമയുടേയോ സ്‌പോണ്‍സറുടേയോ എംബസിയുടേയോ സഹായം ലഭിക്കാത്ത സാഹചര്യത്തില്‍ സൗജന്യമായി നാട്ടിലെത്തിക്കുന്നതിന് എയര്‍ ഇന്ത്യയുമായി ധാരണയായി. നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും എയര്‍ ഇന്ത്യ കാര്‍ഗോ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായി ഇതുസംബന്ധിച്ച് ധാരണാപത്രം ഒപ്പുവച്ചു.

വിദേശ രാജ്യങ്ങളില്‍ മരിക്കുന്നവരുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കാന്‍ മറ്റ് സഹായം ലഭ്യമാകാത്ത നിരാലംബര്‍ക്ക് ആശ്വാസമേകുക എന്ന് ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിമാനത്താവളങ്ങളില്‍ എത്തിക്കുന്ന മൃതദേഹം നോര്‍ക്ക റൂട്ട്‌സിന്റെ നിലവിലെ എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് മുഖേന സൗജന്യമായി വീടുകളില്‍ എത്തിക്കുകയും ചെയ്യും.
ഗള്‍ഫ് രാജ്യങ്ങളില്‍ മരണമടയുന്ന പ്രവാസി മലയാളികളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും  അപേക്ഷ സമര്‍പ്പിക്കാം.

അപേക്ഷ ഫാറവും വിശദവിവരങ്ങളും നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റ് www.norkaroots.org ല്‍ ലഭിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് ടോള്‍ ഫ്രീ നമ്പറുകളില്‍ (1800 425 3939  ഇന്ത്യയില്‍ നിന്നും), (00918802012345  വിദേശത്ത് നിന്നും മിസ്ഡ് കാള്‍ സേവനം) ലഭിക്കും.

 

Latest News