Sorry, you need to enable JavaScript to visit this website.

പശുമോഷണം ആരോപിച്ച് ബംഗാളില്‍ രണ്ടുപേരെ തല്ലിക്കൊന്നു

കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ പശുവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം രണ്ടു പേരെ മര്‍ദിച്ചു കൊലപ്പെടുത്തി. കൂച്ച്ബിഹാര്‍ ജില്ലയിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് 13 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പ്രകാശ് ദാസ് (32), ബാബുല്‍ മിത്ര (37) എന്നിവരെയാണ് വെള്ളിയാഴ്ച പുലര്‍ച്ചയോടെ ഇരുപതോളം പേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തിയത്.

ഇവരുടെ വാനിലുണ്ടായിരുന്നു കന്നുകാലികളെ മോഷ്ടിച്ച് കടത്തുന്നതാണെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു. കല്ലും കമ്പും ഉപയോഗിച്ചായിരുന്നു മര്‍ദനം. പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും അക്രമി സംഘം ഓടി രക്ഷപ്പെട്ടിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കൂച്ച്ബിഹാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കനായില്ല. പശുക്കളെ മോഷ്ടിച്ചതാണോയെന്നും വ്യക്തമല്ല.വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.

 

 

Latest News