Sorry, you need to enable JavaScript to visit this website.

ജിദ്ദയിൽ മലയാളി യുവാവ് ഉറക്കത്തിൽ മരിച്ചു

ജിദ്ദ - മലയാളി യുവാവ് ജിദ്ദയിൽ ഉറക്കത്തിൽ മരിച്ചു. പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തിനടുത്ത് പരിയാപുരം സ്വദേശി കുന്നനാത്ത് മുഹമ്മദ് ഷാഫി എന്ന മണി (29) ഇന്ന് പുലർച്ചെ ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. അവിവാഹിതനാണ്. പിതാവ്: ഹംസ കുന്നനാത്ത്. മാതാവ്: ആയിശ കുട്ടി, മയ്യിത്ത് നാളെ രാവിലെ സുബ്ഹി നമസ്‌കാരത്തിന് ശേഷം റുവൈസ് ഖബർസ്ഥാനിൽ മറവ് ചെയ്യും.
 

Latest News