Sorry, you need to enable JavaScript to visit this website.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സൗദിക്ക് സ്വന്തമാവുമോ?

മാഞ്ചസ്റ്റര്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കു പിന്നാലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഗള്‍ഫ് മേഖലക്കു സ്വന്തമാവുമോ? മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഏറ്റെടുക്കാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. മാഞ്ചസ്റ്റര്‍ സിറ്റി അബുദാബി രാജകുടുംബാംഗമായ ശെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹയാന്റെ കൈയിലാണ്. 
2005 മുതല്‍ അമേരിക്കക്കാരനായ ഗ്ലെയ്‌സര്‍ കുടുംബത്തിന്റെ കൈയിലാണ് യുനൈറ്റഡ്. മുമ്പ് രണ്ടു തവണ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ യുനൈറ്റഡ് ഏറ്റെടുക്കാന്‍ ശ്രമം നടത്തിയിരുന്നു. ക്ലബ് കൈമാറാന്‍ ഗ്ലെയ്‌സര്‍ കുടുംബത്തിന് താല്‍പര്യമില്ല. എന്നാല്‍ സൗദിയില്‍ നിന്ന് വമ്പന്‍ ഓഫര്‍ വന്നാല്‍ അവര്‍ നിരസിക്കാനുമിടയില്ല. 2012-13 നു ശേഷം പ്രീമിയര്‍ ലീഗ് കിരീടം നേടിയിട്ടില്ലാത്ത യുനൈറ്റഡ് വന്‍ നിക്ഷേപം ആവശ്യപ്പെടുന്നുണ്ട്. ശെയ്ഖ് മന്‍സൂര്‍ ഏറ്റെടുത്ത ശേഷമാണ് മാഞ്ചസ്റ്റര്‍ സിറ്റി മികച്ച ടീമായി മാറിയതും പ്രീമിയര്‍ ലീഗ് പലതവണ ജയിച്ചതും. 
യുനൈറ്റഡിന്റെ ഇപ്പോഴത്തെ കമ്പോള മൂല്യം 200 കോടി പൗണ്ടാണ്. കഴിഞ്ഞ ഡിസംബറില്‍ ഓലെ ഗുണ്ണര്‍ സോള്‍ക്‌സ്ജയര്‍ കോച്ചായി ചുമതലയേല്‍ക്കുമ്പോള്‍ 300 കോടി ബില്യന്‍ ഡോളര്‍ മൂല്യമുണ്ടായിരുന്നത് പിന്നീട് കുത്തനെ ഇടിയുകയായിരുന്നു. ഈ സീസണിലും ക്ലബ് പ്രീമിയര്‍ ലീഗില്‍ പരുങ്ങുകയാണ്. ഈ സാഹചര്യം കൈമാറ്റത്തിന് അനുകൂലമാണ്. എന്നാല്‍ ഗ്ലെയ്‌സര്‍ കുടുംബം 400 കോടി പൗണ്ട് വരെ ചോദിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്. 
 

Latest News