Sorry, you need to enable JavaScript to visit this website.

റാബിഗിൽ വാഹനാപകടം:  നിലമ്പൂർ സ്വദേശി മരിച്ചു

ജിദ്ദ - ഇന്നലെ വൈകീട്ട് റാബിഗിൽ ഉണ്ടായ വാഹനാപടകടത്തിൽ നിലമ്പൂർ മൂത്തേടം, കാരപ്പുറം, ചെമ്മൻതിട്ട സ്വദേശി മരിച്ചു. വട്ടകണ്ടൻ മുജീബ് (45) ആണ് മരിച്ചത്. 17 വർഷമായി ജിദ്ദയിൽ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. റാബിഗിൽ ലോഡ് ഇറക്കി ജിദ്ദയിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു അപകടം. ഭാര്യ: സൈനബ. മക്കൾ: ശഹ്‌ന ഷെറിൻ (19), മുഹമ്മദ് ശാമിൽ (16), മുഹമ്മദ് റയാൻ (നാല്). സഹോദരങ്ങൾ: അബ്ദുറഹ്മാൻ (ദുബായ്), ഉമ്മർ (റിയാദ്), നൗഷാദ്. മരുമകൻ: ഷാനവാസ് ജിദ്ദയിലുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റാബിഗ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.ബി കരീമും സഹപ്രവർത്തകരും രംഗത്തുണ്ട്. 

 

Latest News