Sorry, you need to enable JavaScript to visit this website.

പുതിയ ജിദ്ദ എയർപോർട്ട് ഉദ്ഘാടനം നാളെ

ജിദ്ദ- ലോകോത്തര നിലവാരത്തിൽ നിർമിച്ച ജിദ്ദയിലെ പുതിയ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം നാളെ (ചൊവ്വാഴ്ച) തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്യും. 6,70,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വിമാനത്താവളത്തിൽ 24,000 ചതുരശ്ര മീറ്റർ വ്യാപ്തിയിൽ ഫ്രീ മാർക്കറ്റ്, 135 നടപ്പാതകൾ, 440 കൗണ്ടറുകൾ എന്നിവയുണ്ടാകും. വർഷത്തിൽ 30 ദശലക്ഷം യാത്രക്കാർ വന്നുപോകുമെന്നാണ് സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി പ്രതീക്ഷിക്കുന്നത്. 2018 മെയ് മാസം ഈ എയർപോർട്ടിൽനിന്ന് ആഭ്യന്തര വിമാന സർവീസും കഴിഞ്ഞ മാസം ഒമ്പതിന് അന്താരാഷ്ട്ര വ്യോമയാന സർവീസും ആരംഭിച്ചിരുന്നു. 

Latest News