Sorry, you need to enable JavaScript to visit this website.

ഐ നെറ്റ് സ്‌ക്രീൻ കാഴ്ചയുടെ ഉത്സവവുമായി  പ്രവാസികളിലേക്ക്

ആഗോള മലയാളികളുടെ ദൃശ്യസംസ്‌കാരത്തിന് ആധുനികതയുടെ മുഖമുദ്രയുമായി പുതിയൊരു ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ് ഫോമിന് തുടക്കമായി. ഐ നെറ്റ് സ്‌ക്രീൻ എന്ന പേരിലുള്ള ഈ സംവിധാനത്തിൽ ഏറ്റവും പുതിയ മലയാളം റിലീസ് പടങ്ങളും തൽസമയ കലാ സാംസ്‌കാരിക പരിപാടികളും ദൃശ്യ- നാടൻ കലകളും മറ്റും പ്രവാസികൾക്ക് നേരിൽ കാണാനാവും. ഒറിജിനൽ സിനിമകളുടെ കോപ്പികൾ ഏറ്റവും ഉയർന്ന ഗുണനിലവാരത്തിൽ കാണാനാവുമെന്ന പ്രത്യേകതയുമുണ്ട്. ഈ മേഖലയിലെ വ്യാജന്മാരെ പ്രതിരോധിക്കാനും അനധികൃത റിലീസിംഗ്, വീഡിയോ പൈറസി എന്നിവ തടയുന്നതിനും ഐ നെറ്റ് സ്‌ക്രീനിന്റെ വരവോടെ സാധ്യമായി. 
ക്ലാസിക് സിനിമകളെ മലയാളികൾക്ക് യഥാസമയം പരിചയപ്പെടുത്തുകയെന്ന ഉദ്ദേശ്യം കൂടി ഐ നെറ്റ് സ്‌ക്രീൻ വഴി സഫലീകരിക്കപ്പെടും.
കേരളത്തിന്റെ ദൃശ്യകലകൾ സർവമംഗളസഭ എന്ന പേരിൽ തൽസമയം സംപ്രേഷണം ചെയ്യും. പത്മശ്രീ പെരുവനം കുട്ടൻ മാരാരുടെ പഞ്ചാരിമേളം, രാഹുൽ വെള്ളാൽ, സൂര്യഗായത്രി തുടങ്ങിയവരുടെ കർണാടക സംഗീതക്കച്ചേരി എന്നിവയാണ് ഈ പരമ്പരയിലെ ആദ്യവിരുന്ന്. പ്രസിദ്ധ വാദ്യകലാകാരന്മാരെ അണി നിരത്തിയുള്ള ചെണ്ട- തകിലുമേളങ്ങൾ, ശാസ്ത്രീയ സംഗീതക്കച്ചേരികൾ തുടങ്ങി നിരവധി കേരളീയ തനത് കലകളുടെ തൽസമയ സംപ്രേഷണവും ഐ നെറ്റ് സ്‌ക്രീൻ വഴി നടക്കും. ശിലെേരൃലലി.രീാ എന്ന സൈറ്റിലും വെബ് പ്ലാറ്റ് ഫോമിലും ആപ് ഇൻസ്റ്റാൾ ചെയ്തും തൽസമയ പരിപാടികൾ സൗദി അറേബ്യയുൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും പ്രദർശിപ്പിക്കാനാരംഭിച്ചു. 

Latest News