Sorry, you need to enable JavaScript to visit this website.

ധോണി ഉടനെ മടങ്ങില്ല

റാഞ്ചി - മുന്‍ നായകന്‍ എം.എസ് ധോണി ഉടനെ രാജ്യാന്തര ക്രിക്കറ്റില്‍ തിരിച്ചുവരില്ല. നവംബര്‍ വരെ വിട്ടുനില്‍ക്കാന്‍ ധോണി തീരുമാനിച്ചു. ലോകകപ്പിന് ശേഷം ധോണി വിരമിക്കുമെന്നാണ് കരുതിയതെങ്കിലും സൈനിക സേവനത്തിനായി രണ്ടു മാസം അവധിയെടുക്കുകയാണ് ചെയ്തത്. അവധി നീട്ടിയിരിക്കുകയാണ്.
ആഭ്യന്തര ഏകദിന ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫിയിലും ബംഗ്ലാദേശിനെതിരായ പരമ്പരയിലും ധോണി ലഭ്യമായിരിക്കില്ല. ഡിസംബറില്‍ വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയാണ് പിന്നീടുള്ളത്. ധോണിയുടെ അഭാവത്തില്‍ റിഷഭ് പന്തിന് മതിയായ അവസരം നല്‍കുകയാണ് ടീം മാനേജ്‌മെന്റും സെലക്ടര്‍മാരും. 

Latest News