Sorry, you need to enable JavaScript to visit this website.

മഴക്ഷാമം പരിഹരിക്കാന്‍ നാനോ വിദ്യയുമായി യു.എ.ഇ

അബുദാബി- രാജ്യത്തിന്റെ മഴക്ഷാമം പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നാനോ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. ലബോറട്ടറിയില്‍ നടത്തിയ പരീക്ഷണം വിജയിച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ മഴക്കായി യു.എ.ഇയില്‍ നാനോ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് മഴ വര്‍ധിപ്പിക്കാനുള്ള യു.എ.ഇ ഗവേഷണ പദ്ധതിയുടെ ഡയറക്ടര്‍ അല്‍യ അല്‍ മന്‍സൂരി പറഞ്ഞു.  
സാധാരണ ക്ലൗഡ് സീഡിംഗിനെക്കാള്‍ കൂടുതല്‍ അളവില്‍ മഴ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ടൈറ്റാനിയം ഡയോക്‌സൈഡ് അടങ്ങിയ നാനോ ലയറുകള്‍ മേഘത്തിനുമേല്‍ വര്‍ഷിക്കുമ്പോള്‍ മേഘങ്ങളിലെ നീരാവി ഘനീഭവിച്ചു രാസപ്രക്രിയയിലൂടെ ജലത്തുള്ളിയാക്കി മാറ്റുന്നതാണ് വിദ്യ. ക്ലൗഡ് സീഡിംഗ് സംവിധാനം ഘടിപ്പിച്ച് അല്‍ഐന്‍ വിമാനത്താവളത്തില്‍നിന്നു പുറപ്പെടുന്ന വിമാനം യു.എ.ഇയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളിലാണ് മഴ പെയ്യിക്കുക. അമേരിക്കന്‍ മാനുഫാക്ചറിംഗ്, ആര്‍&ഡി കമ്പനി എന്നിവയുടെ സംയുക്ത പദ്ധതിയാണ് കൃത്രിമ മഴക്കായുള്ള നാനോ സാങ്കേതിക വിദ്യ.

 

Latest News