Sorry, you need to enable JavaScript to visit this website.

വട്ടിയൂര്‍കാവില്‍ കുമ്മനം മത്സരിക്കണമെന്ന് ബിജെപി

തിരുവനന്തപുരം- ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരത്തെ വട്ടിയൂര്‍കാവ് നിയോജകമണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരന്‍ മത്സരിക്കണമെന്ന് ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയും കുമ്മനം മത്സരിക്കുന്നതിനോട് യോജിപ്പ് വ്യക്തമാക്കി. അതേസമയം പാര്‍ട്ടി ആവശ്യപ്പെട്ടാന്‍ വട്ടിയൂര്‍കാവില്‍ മത്സരിക്കാന്‍ തയാറാണെന്ന് കുമ്മനവും പ്രതികരിച്ചു. നേരത്തെ സ്ഥാനാര്‍ത്ഥിയായി പേര് ഉയര്‍ന്നു വന്ന ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷും കുമ്മനത്തെ പിന്തുണച്ചു രംഗത്തെത്തി. വട്ടിയൂര്‍കാവ് ഉള്‍പ്പെടെ കേരളത്തിലെ അഞ്ച് നിയസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന് നടക്കും.
 

Latest News