Sorry, you need to enable JavaScript to visit this website.

നാല് എവേ മത്സരങ്ങളിലും  തിരിച്ചടി, ബാഴ്‌സക്ക് എന്തുപറ്റി?

മഡ്രീഡ് - സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്‌സലോണക്ക് എന്തുപറ്റി. കഴിഞ്ഞ സീസണില്‍ സ്പാനിഷ് ലീഗ് കിരീടം പുഷ്പം പോലെ സ്വന്തമാക്കിയ ബാഴ്‌സലോണ ഈ സീസണില്‍ അടിക്കടി തിരിച്ചടി നേരിടുകയാണ്. സ്പാനിഷ് ലീഗില്‍ ഗ്രനേഡയോട് അവര്‍ 0-2 തോല്‍വി വാങ്ങി. നാല് എവേ മത്സരങ്ങളില്‍ നാലിലും അവര്‍ക്ക് ജയിക്കാനായില്ല. ഈ സീസണിലെ അഞ്ചു കളികളില്‍ രണ്ടാമത്തെ തോല്‍വി.
രണ്ടാമത്തെ മിനിറ്റില്‍ തന്നെ ടീനേജര്‍ റമോണ്‍ അസീസിലൂടെ ഗ്രനേഡ ലീഡ് നേടി. രണ്ടാം പകുതിയില്‍ പെനാല്‍ട്ടിയിലൂടെ അല്‍വാരൊ വാദിയൊ ലീഡുയര്‍ത്തി. ലിയണല്‍ മെസ്സിയും ടീനേജ് സെന്‍സേഷന്‍ അന്‍സു ഫാതിയും രണ്ടാം പകുതിയില്‍ ഇറങ്ങിയെങ്കിലും ബാഴ്‌സലോണക്ക് മാനം വീണ്ടെടുക്കാനായില്ല. നിരവധി ക്രോസുകളിലൂടെ മെസ്സി ഗോള്‍ മടക്കാന്‍ ശ്രമം ഒന്നും ഫലം കണ്ടില്ല. കഴിഞ്ഞ 12 കളികളില്‍ പതിനൊന്നിലും ബാഴ്‌സലോണ തോല്‍പിച്ച ടീമാണ് ഗ്രനേഡ. രണ്ടാം തോല്‍വിയോടെ ബാഴ്‌സലോണ പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്കു പോയി. ജയിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് ഒന്നാം  സ്ഥാനത്തെത്താമായിരുന്നു. പകരം ഗ്രനേഡ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. 
 

Latest News