ഖമീസ്മുഷൈത്ത്- കോഴിക്കോട് പയ്യാനക്കൽ സ്വദേശി പുതിയകോവിലകം മുഹമ്മദ് കുട്ടി മകൻ അബ്ദുൽഖാദർ (47) നിര്യാതനായി. സുബ്ഹി നമസ്‌കാരത്തിനായി വിളിച്ചപ്പോൾ മരിച്ചു കിടക്കുന്നതായി കാണുകയായിരുന്നു. ഖമീസ് മുഷൈത്തിൽ 20 വർഷത്തോളമായി ഒരു സ്വകാര്യ സർവേ കമ്പനിയിൽ സിവിൽ എൻജിനീയറായി ജോലി ചെയ്തു വരികയായിരുന്നു. ഇന്ത്യൻ ഫ്രറ്റേണിറ്റി ഫോറം പ്രവർത്തകനാണ്. മാതാവ്: പാത്തുമ്മ. ഭാര്യ: നൗഫീറ. സ്വാലിഹ് (17) ഫാത്തിമ തസ്‌നിം (13) എന്നീ രണ്ട് മക്കളുണ്ട്. അഷ്‌റഫ് (ഖത്തർ) അസ്‌ലം, മഹ്‌റൂഫ്, അസ്മാബി എന്നിവരാണ് സഹോദരങ്ങൾ. ഖമീസ് ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിലുള്ള മൃതദേഹം നടപടി ക്രമങ്ങൾക്കു ശേഷം ഖമീസ് മുഷൈത്തിൽ തന്നെ മറവു ചെയ്യും.