Sorry, you need to enable JavaScript to visit this website.

വട്ടപ്പാറയിൽ ടാങ്കർ ലോറി മറിഞ്ഞു

വളാഞ്ചേരി- വട്ടപ്പാറയിലെ വളവിൽ വീണ്ടും ടാങ്കർ ലോറി മറിഞ്ഞു. മംഗലാപുരത്തുനിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐ.ഒ.സി) ടാങ്കറാണ് മറിഞ്ഞത്. വാതക ചോർച്ചയില്ലെന്ന് അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. മഹാരാഷ്ട്രയിൽനിന്ന് തൃശ്ശൂരിലെ ഡിസ്റ്റ്‌ലറിയിലേക്ക് സ്പിരിറ്റുമായി പോയ ലോറിയാണ് വട്ടപ്പാറ വളവിൽ നിയന്ത്രണംവിട്ട് മറിഞ്ഞത്. അപകടത്തെ തുടർന്ന് ടാങ്കറിലെ സ്പിരിറ്റ് ചോർന്ന് റോഡിൽ പരന്നൊഴുകിയതും ആശങ്ക വർധിപ്പിച്ചു. അഗ്‌നിരക്ഷാസേനയും പോലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.
 

Latest News