Sorry, you need to enable JavaScript to visit this website.

കബഡി, കബഡി, കോടി...

സിദ്ധാർഥ ദേശായി

പൗരാണികമായ കളിയായ കബഡി ഇന്ന് മോഡേൺ പ്രഭാവത്തോടെ പുനരവതരിച്ചിരിക്കുകയാണ്. പ്രൊ കബഡി ലീഗ് കളിയെയും കളിക്കാരെയും വർണശബളമാക്കി. അത് രാജ്യത്ത് പുതിയ സൂപ്പർസ്റ്റാറുകളെ സൃഷ്ടിച്ചു. 
ദരിദ്രമായ സാഹചര്യങ്ങളിൽ വളർന്നുവന്ന കളിക്കാരനാണ് സിദ്ധാർഥ ദേശായി. ഇന്നയാൾ കോടീശ്വരനാണ്. ആഡംബരമാണ് ജീവിതം. സ്വപ്‌നതുല്യമായ വാഹനങ്ങളിലാണ് സഞ്ചാരം, സെൽഫിക്കായി ആരാധകർ കാത്തുനിൽക്കുന്നു എവിടെയും.... എല്ലാത്തിനും കബഡിക്ക് നന്ദി പറയണം. 
പൗരാണികമായ കളിയായ കബഡി ഇന്ന് മോഡേൺ പ്രഭാവത്തോടെ പുനരവതരിച്ചിരിക്കുകയാണ്. പ്രൊ കബഡി ലീഗ് കളിയെയും കളിക്കാരെയും വർണശബളമാക്കി. അത് രാജ്യത്ത് പുതിയ സൂപ്പർസ്റ്റാറുകളെ സൃഷ്ടിച്ചു. 
കബഡി എന്ന വാക്കിനർഥം കൈ കോർത്തു പിടിക്കുകയെന്നാണ്. ആയിരക്കണക്കിന് വർഷം മുമ്പ് രൂപം കൊണ്ടതാണ് ഈ മെയ്യഭ്യാസമെന്ന് കരുതുന്നു. സിദ്ധാർഥ ദേശായിയും ജ്യേഷഠൻ സൂരജ് ദേശായിയും മഹാരാഷ്ട്രയിലെ സ്വന്തം ഗ്രാമത്തിലെ മൺപാടങ്ങളിൽ കളിച്ചു വളർന്നവരാണ്. ഇന്നവർ നിറപ്പകിട്ടുള്ള ഇൻഡോർ സ്‌റ്റേഡിയങ്ങളിൽ ലക്ഷക്കണക്കിന് ടി.വി പ്രേക്ഷകർക്കു മുന്നിൽ കളിക്കുന്നു. അര നൂറ്റാണ്ട് കഠിനാധ്വാനം ചെയ്താലും ഒരു പ്രൊ കബഡി സീസണിൽ ലഭിക്കുന്ന സാമ്പത്തിക നേട്ടം ഉണ്ടാക്കാനാവില്ലെന്ന് ഇരുപത്തേഴുകാരനായ റൈഡർ അഭിമാനത്തോടെ പറയുന്നു. ഇന്ന് ഓറഞ്ച് ബ്ലാക്ക് ഫോർ ബൈ ഫോറിന്റെ അഭിമാനിയായ ഉടമയാണ് സിദ്ധാർഥ. ആറാം പ്രൊ കബഡി സീസണിന് മുമ്പ് ആർക്കും എന്നെ അറിയാമായിരുന്നില്ല. ഇന്ന് മാധ്യമങ്ങൾക്ക് എന്റെ അഭിമുഖം വേണം, ആരാധകർക്ക് എന്നോടൊപ്പം സെൽഫിയെടുക്കണം -സിദ്ധാർഥ പറഞ്ഞു. 


2014 ലാണ് ഫ്രാഞ്ചൈസി അടിസ്ഥാനത്തിലുള്ള പ്രൊ കബഡി സീസൺ തുടങ്ങിയത്. ഐ.പി.എല്ലിലെ പോലെ കളിക്കാരെ ലേലം നടത്തി. വൻകിട ബിസിനസുകാരും ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് സൂപ്പർസ്റ്റാറുകളും പണമിറക്കി. സിദ്ധാർഥക്ക് യു മുംബ കഴിഞ്ഞ സീസണിൽ നൽകിയത് അര ലക്ഷം ഡോളറാണ്. ഈ വർഷം തെലുഗു ടൈറ്റൻസ് 2.015 ലക്ഷം ഡോളറിന് താരത്തെ റാഞ്ചി. ഒപ്പം പരസ്യ വരുമാനവുമായതോടെ കബഡി ഈ താരത്തെ മാസങ്ങൾ കൊണ്ട് കോടീശ്വരനാക്കി മാറ്റി. നാണം കുണുങ്ങിയായ ഗ്രാമീണ ബാലനായിരുന്നു സിദ്ധാർഥ. ഇന്ന് വലിയ സ്വപ്‌നങ്ങളും ആഡംബര വീടും സുഖലോലുപതയും കൈയെത്തും ദൂരെയാണ്. പ്രൊ കബഡി ലീഗ് തുടങ്ങിയ ശേഷം പലരും കബഡിയെ കരിയർ സാധ്യതയായി കാണുന്നുവെന്ന് സിദ്ധാർഥ പറയുന്നു. 'ഇന്ന് എനിക്ക് എന്റെ ഹോബികളായ ഗ്വിറ്റാറും സംഗീതവുമൊക്കെ നിർബാധം പിന്തുടരാം. വേണമെങ്കിൽ ശരീരത്തിൽ ടാറ്റു കുത്തിവെക്കാം'.
പരമ്പരാഗതമായി റൈഡർമാർ കബഡി, കബഡി എന്ന് ഉരുവിട്ടു കൊണ്ടിരിക്കണം. ശ്വാസം വിടില്ലെന്ന് എതിരാളികൾക്ക് മനസ്സിലാവാനാണ് ഇത്. എന്നാൽ ആധുനിക കബഡിയിൽ കളിക്കാർ യഥേഷ്ടം ശ്വാസം വിടുന്നുണ്ട്. 
ബോധപൂർവം ഇമേജ് സൃഷ്ടിച്ചാണ് പ്രൊ കബഡി ലീഗിനെ ടി.വി പ്രേക്ഷകർക്ക് പ്രിയങ്കരമാക്കിയത്. ഗ്രാമീണരായ കളിക്കാരുടെ സ്റ്റൈൽ സംഘാടകർ പുതിയ സ്റ്റൈലിനനുസരിച്ച് മാറ്റി. ഹെയർ സ്റ്റൈൽ പോലും നവീകരിച്ചു. 
ടി.വിയിൽ എങ്ങനെയായിരിക്കും കാണേണ്ടതെന്നതിനക്കെുറിച്ച ബോധം അവരിൽ സൃഷ്ടിച്ചു -പ്രൊ കബഡി ലീഗ് കമ്മീഷണർ അനുപം ഗോസ്വാമി പറയുന്നു. കളിക്കളം പോലും മായാലോകം പോലെയാക്കി. 
ആദ്യ ഏതാനും സീസണുകൾ തന്നെ വൻ വിജയമായതോടെ ചൈനീസ് സ്മാർട്‌ഫോൺ മെയ്ക്കർ വൈവൊ ടൈറ്റിൽ സ്‌പോൺസർമാരാവാൻ സന്നദ്ധമായി. അതോടെ പ്രൊ കബഡി ലീഗിലേക്ക് പണമൊഴുകി. 4.2 കോടി ഡോളറാണ് വൈവൊ മാത്രം നൽകിയത്. ഐ.പി.എൽ കഴിഞ്ഞാൽ ഏറ്റവും സ്‌പോൺസർഷിപ് തുക കിട്ടുന്ന ലീഗായി പ്രൊ കബഡി ലീഗ്. ഐ.പി.എല്ലിന്റെയും ലീഡ് സ്‌പോൺസർമാർ വൈവൊ തന്നെയാണ്.
ക്രമേണ വിദേശ താരങ്ങൾ എത്തിത്തുടങ്ങി. പ്രൊ കബഡി ലീഗ് തങ്ങൾക്ക് ആഡംബര ജീവിതം പ്രദാനം ചെയ്തുവെന്ന് യൂ മുംബയുടെ ഇറാനിയൻ താരം ഫാസിൽ അത്രഷാലി പറയുന്നു. കളിയിൽ നിന്ന് വരുമാനം ലഭിക്കുമ്പോൾ മനസ്സ് ശാന്തമാവുമെന്ന് അത്രഷാലി കൂട്ടിച്ചേർത്തു. 


ബെയ്‌സ്‌ബോളും ഫുട്‌ബോളുമൊഴികെയുള്ള കളികളിൽ ഒരു ലക്ഷം ഡോളറിന്റെയൊക്കെ വാർഷിക വരുമാനം സ്വപ്‌നം കാണാനാവാത്തതാണെന്ന് അനുപം ഗോസ്വാമി ചൂണ്ടിക്കാട്ടി. പ്രൊ കബഡി ലീഗിൽ ഏറ്റവും ചുരുങ്ങിയ പ്രതിഫലം ഏഴ് ലക്ഷം രൂപയാണ്. 
പ്രൊ കബഡി ലീഗ് കബഡിക്ക് നല്ലകാലം സൃഷ്ടിച്ചെങ്കിലും രാജ്യാന്തര മത്സരങ്ങളിൽ സമീപകാലത്ത് ഇന്ത്യൻ ടീമിന് കാലിടറുകയാണ്. മറ്റു ടീമുകൾ മെച്ചപ്പെട്ടു തുടങ്ങിയതിനാലാണ് ഇത്. കഴിഞ്ഞ വർഷത്തെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകൾക്ക് ആദ്യമായി സ്വർണം നേടാനായില്ല. പുരുഷന്മാരുടെ രണ്ടാമത്തെയും വനിതകളുടെ മൂന്നാമത്തെയും മാത്രം പരാജയമായിരുന്നു ഇത്. അത്രമാത്രം ആധിപത്യം പുലർത്തിയിരുന്നു ഇന്ത്യൻ ടീമുകൾ. 2016 ലെ ലോകകപ്പിൽ തെക്കൻ കൊറിയയോട് മാത്രമായിരുന്നു ഇതിനു മുമ്പ് പുരുഷ ടീം തോറ്റിരുന്നത്. ഏഴു തവണ ഏഷ്യൻ ഗെയിംസിൽ തുടർച്ചയായി ചാമ്പ്യന്മാരായിരുന്നു.
ഇറാനാണ് ഇത്തവണ ഏഷ്യൻ ഗെയിംസിൽ ചാമ്പ്യന്മാരായത്. ഇന്ത്യയെ പോലെ ഇറാനും കബഡിയുടെ ജന്മദേശമാണെന്ന് അവകാശപ്പെടുന്നുണ്ട്. ഇന്ത്യൻ വനിതകളും ഇറാനോടാണ് ഫൈനൽ തോറ്റത്. 
ഇന്ത്യൻ കബഡി ഈ തിരിച്ചടികളിൽ നിന്ന് പാഠം പഠിക്കുമെന്ന് പ്രൊ കബഡി ലീഗ് ടെക്‌നിക്കൽ ഡയരക്ടർ ഇ. പ്രസാദ് റാവു ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. 

Latest News