Sorry, you need to enable JavaScript to visit this website.

അൽഖർജിൽ തീ പടർന്നുപിടിച്ച കാർ വലിച്ചുനീക്കി ദുരന്തം ഒഴിവാക്കി 

അൽഖർജ് അൽസലാം ഡിസ്ട്രിക്ടിൽ വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിൽ നിർത്തിയിട്ട കാറിൽ തീ ആളിപ്പടർന്നപ്പോൾ.

റിയാദ്- അൽഖർജിൽ വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിൽ തീ പടർന്നുപിടിച്ച കാർ വലിച്ചു നീക്കി സൗദി യുവാവ് അലി അൽഖഹ്താനി വൻ ദുരന്തം ഒഴിവാക്കി. അൽഖർജ് അൽസലാം ഡിസ്ട്രിക്ടിൽ വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിൽ നിർത്തിയിട്ട കാറിൽ അപ്രതീക്ഷിതമായി തീ പടർന്നുപിടിക്കുകയായിരുന്നു. ഈ സമയത്ത് പ്രദേശത്തു കൂടി സ്വന്തം കാറിൽ കടന്നു പോകുന്നതിനിടെയാണ് സംഭവം തന്റെ ശ്രദ്ധയിൽ പെട്ടതെന്ന് സുരക്ഷാ സൈനികനായി സേവനമനുഷ്ഠിക്കുന്ന അലി അൽഖഹ്താനി പറഞ്ഞു. 
കാറിൽ ആളിപ്പടർന്ന തീ ഏതാനും പേർ ചേർന്ന് അണക്കാൻ ശ്രമിക്കുന്നതും ഉദ്യമത്തിൽ അവർ വിജയിക്കാത്തതുമാണ് തനിക്ക് കാണാൻ കഴിഞ്ഞത്. ഉടൻ തന്നെ താൻ കാർ നിർത്തി കാറുകൾ വലിച്ചുനീക്കുന്നതിന് ഉപയോഗിക്കുന്ന പ്രത്യേക തരം കയർ തീ ആളിപ്പടർന്ന കാറിനു പിന്നിൽ ഏറെ പ്രയാസപ്പെട്ട് ബന്ധിച്ച് തന്റെ കാർ ഉപയോഗിച്ച് തീപ്പിടിച്ച കാർ സുരക്ഷിത സ്ഥലത്തേക്ക് വലിച്ചു നീക്കുകയായിരുന്നു. അൽപ സമയത്തിനകം സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘം കാറിലെ തീ അണക്കുകയും ചെയ്തു. അഗ്നിബാധയിൽ ആർക്കും എടുത്തുപറയത്തക്ക പരിക്കേറ്റിരുന്നില്ലെന്നും അലി അൽഖഹ്താനി പറഞ്ഞു. അൽഖർജിൽ തീ ആളിപ്പടർന്ന കാർ സൗദി യുവാവ് സ്വന്തം കാറിൽ ബന്ധിച്ച് സുരക്ഷിത സ്ഥലത്തേക്ക് വലിച്ചു നീക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
 

Tags

Latest News