Sorry, you need to enable JavaScript to visit this website.

മോഡിയുടെ ജന്മദിനാഘോഷം ദുരിതമായെന്ന് മധ്യപ്രദേശ്

ഭോപ്പാല്‍- പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജന്മദിനാഘോഷത്തിനായി സര്‍ദാര്‍ സരോവര്‍ അണക്കെട്ട് നേരത്തെ നിറച്ചത് മധ്യപ്രദേശില്‍ ദുരിതം വിതിച്ചു. നിശ്ചയിച്ച സമയത്തിലും മുമ്പേ അണക്കെട്ട് നിറച്ചത് സംസ്ഥാനത്തെ അഞ്ചു ജില്ലകളില്‍ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളെ ബാധിച്ചതായി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ബാലാ ബച്ചന്‍ ആരോപിച്ചു.
പരമാവധി പരിധിയായ 138.68 മീറ്റര്‍ നിറഞ്ഞ സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍ അര്‍ച്ചന നടത്തിയാണ് മോഡി ജന്മദിനമാഘോഷിച്ചത്.
നര്‍മദാ നിയന്ത്രണ അതോറിറ്റി നിശ്ചയിച്ചതനുസരിച്ച് ഒക്ടോബര്‍ പകുതിയോടെ മാത്രമേ അണക്കെട്ട് മുഴുവനായി നിറയാന്‍ പാടുള്ളൂ. പ്രധാനമന്ത്രിക്ക് ജന്മദിനമാഘോഷിക്കാനായി ഒരുമാസം മുമ്പേ ഇതുനിറക്കുകയായിരുന്നുവെന്ന് മന്ത്രി ബാലാ ബച്ചന്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.

 

Tags

Latest News