Sorry, you need to enable JavaScript to visit this website.

ഫ്രഞ്ച് ഫ്രൈസിനോട് നോ പറയാന്‍ മടിക്കണ്ട

ഫ്രഞ്ച് ഫ്രൈസ്, പ്രിങ്കിള്‍സ്, പിസ, മയോണൈസ് തുടങ്ങിയവയെല്ലാം ഇപ്പോള്‍ മലയാളികളുടെ ഇഷ്ട ഭക്ഷണങ്ങളുടെ ഭാഗമായി കഴിഞ്ഞു. പ്രത്യേകിച്ചും പ്രവാസികള്‍ ഇവയുടെ അഡിക്ടുകളാണ്. എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍, പ്രോസസ്ഡ് ഭക്ഷണങ്ങള്‍ എന്നിവ അനാരോഗ്യകരമാണെന്ന് സ്വയം അറിവുണ്ടെങ്കിലും വീക്കെന്‍ഡുകളിലും മടി പിടിച്ചിരിക്കുന്ന ദിവസങ്ങളിലും ജങ്ക് ഫുഡുകളെ ആശ്രയിക്കുന്നവരാണ് പലരും. ഇത് എത്രമാത്രം ഗുരുതരമായ വിഷയമാണെന്ന് നാം ചിലപ്പോള്‍ മനസ്സിലാക്കിയിട്ടുണ്ടാകില്ല. എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ അധികമായാല്‍ ചിലപ്പോള്‍  നമ്മുടെ ജീവന്‍ തന്നെ അപകടത്തിലായേക്കാം.

താരതമമ്യേന വിലക്കുറവും രുചിയില്‍ കേമനുമായ ഫ്രഞ്ച് ഫ്രൈസ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് പലരും. അങ്ങനെയുളളവര്‍ ഇത് കൂടി കേട്ടോളൂ. ആഴ്ചയില്‍ രണ്ടു തവണയെങ്കിലും വറുത്ത ഉരുളക്കിഴ്ങ്ങ് കഴിക്കുന്നത് മരണസാധ്യത വര്‍ധിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
വറുത്ത ഉരുളക്കിഴങ്ങ്, ഫ്രഞ്ച് ഫ്രൈസ്, ഹാഷ് ബ്രൗണ്‍സ് ഇവ കുറഞ്ഞത് ആഴ്ചയില്‍ രണ്ടു തവണ എങ്കിലും കഴിക്കുന്നത് മരണസാധ്യത ഇരട്ടിയാക്കും. എണ്ണയില്‍ തയ്യാറാക്കുന്ന ഇവ പൊണ്ണത്തടിക്കും കൊളസ്ട്രോളിനും അമിത രക്തസമ്മര്‍ദത്തിനും കൂടാതെ കാന്‍സറിനും കാരണമാകുന്നു.  ഇവ എണ്ണയില്‍ ഫ്രൈ ചെയ്തെടുക്കുമ്പോള്‍ ആക്രിമലൈഡ് എന്ന ഒരു ഇനം രാസവസ്തു ഉണ്ടാവുന്നുണ്ട്. ആക്രിമലൈഡുകള്‍ കാന്‍സര്‍ ഉണ്ടാക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്നുണ്ട്. എന്നാല്‍ വറുക്കാത്ത ഉരുളക്കിഴങ്ങ് ആരോഗ്യ ഭക്ഷണമാണ് കാരണം അവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അനാരോഗ്യം വിളിച്ചു വരുത്തുന്ന ഇത്തരം ഭക്ഷണങ്ങള്‍ ഇനിയെങ്കിലും നിയന്ത്രിക്കാം. ആരോഗ്യവും സന്തോഷവും നിറഞ്ഞ ജീവതത്തിന് വേണ്ടി ഫ്രഞ്ച് ഫ്രൈസ് പോലുളളവയോട് നോ പറയാന്‍ ഇനി മടിക്കേണ്ട.

 

Latest News